നിയമനിര്‍മ്മാണ വേളയില്‍ ന്യൂനപക്ഷങ്ങള്‍ പരിഗണിക്കപ്പെട്ടില്ലങ്കില്‍ ലോക്‌സഭ പ്രക്ഷുബ്ധമാവും: കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളെ പരിഗണിക്കാതെയുള്ള നിയനിര്‍മ്മാണമുണ്ടായാല്‍ സഭ പ്രകുഷ്ബ്ധമാവുമെന്ന് മുസ്ലംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബി.ജെ.പി അംഗം ഓംബിര്‍ലയെ ലോക്‌സഭാ സ്പീക്കറായി തെരഞ്ഞടുത്തതിന് ശേഷം വിവിധ കക്ഷി നേതാക്കളുടെ നന്ദിപ്രമേയ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക ന്യൂനപക്ഷ വിഭഗങ്ങള്‍ക്ക് സഭയില്‍ മതിയായ പ്രാതിനിധ്യമില്ലന്നത് വസ്തുതയാണ്. നിയമനിര്‍മ്മാണം നടക്കുമ്പോള്‍ ന്യൂനപക്ഷപിന്നോക്ക വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൂടി സര്‍ക്കാര്‍ പരിഗണനയിലെടുക്കണം. അല്ലാത്ത പക്ഷം സഭ തടസ്സപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അംഗസംഖ്യയുടെ അടിസ്ഥാനത്തിലല്ലാതെ എല്ലാവരുടെയും വാക്കുക്കകള്‍ പരിഗണിച്ച് ഒരുമിച്ച് കൊണ്ടുപോവുമെന്നാണ് പ്രധാനമന്ത്രി പ്രസ്താവിച്ചത്. അതിന് ഭരണകക്ഷി മുന്‍കയ്യെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഭക്കകത്തും പുറത്തും ശക്തമായ മതേതര പ്രവര്‍ത്തനങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗ്. പാര്‍ട്ടി എം.പിമാരുടെ ഭാഗത്ത് നിന്നും സ്പീക്കര്‍ക്ക് എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പ്രയത്‌നിച്ച പൊതുപ്രവര്‍ത്തന റിക്കാര്‍ഡുള്ള ആളാണ് താങ്കളന്നാണ് ഇവിടെ സംസാരിച്ചതില്‍ നിന്നും മനസ്സിലാവുന്നത്. പ്രതിപക്ഷകക്ഷികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള സമയം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ വികാരങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്നുവരുമ്പോഴാണ് സഭ തടസ്സപ്പെടുന്നത്. പലപ്പോഴും വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന നിയമനിര്‍മ്മാണങ്ങളെ ലാഘവ ബുദ്ദിയോടെയാണ് സര്‍ക്കാര്‍ സമീപിക്കാറ്. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."