HOME
DETAILS

മാണിക്ക്‌ പങ്കെടുക്കാന്‍ കഴിയില്ല; യു.ഡി.എഫ് യോഗം മാറ്റി

  
backup
July 27 2016 | 03:07 AM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%af

തിരുവനന്തപുരം: യു.ഡി.എഫില്‍ തുടരണമോ എന്ന് വിഷയത്തിന്മേല്‍ ആഗസ്ത് ആറ്, ഏഴ് തിയ്യതികളില്‍ കോണ്‍ഗ്രസ് (എം) യോഗം ചരല്‍ക്കുന്നില്‍ ചേരും. എന്നാല്‍, അതിനു മുമ്പ് യു.ഡി.എഫ് യോഗം ചേര്‍ന്നാല്‍ പങ്കെടുക്കാന്‍ നിര്‍വാഹമില്ലെന്ന് യു.ഡി.എഫ് കണ്‍വീനറെ കെ.എം മാണി അറിയിച്ചു. ഇതോടെ നാലാം തിയ്യതി നിശ്ചയിച്ചിരുന്ന യു.ഡി.എഫ് നേതൃയോഗവും സെക്രട്ടേറിയറ്റ് ധര്‍ണയും പത്തിലേക്ക് മാറ്റി.

തിങ്കളാഴ്ച നടന്നിരുന്ന യു.ഡി.എഫ് യോഗത്തില്‍ മാണി പങ്കെടുത്തിരുന്നില്ല. നാലിന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാമെന്ന് ടെലിഫോണ്‍ ചര്‍ച്ചയിലൂടെ സമ്മതിച്ചിരുന്നു. അതില്‍ നിന്നാണ് മാണി ഇപ്പോള്‍ മാറിയിരിക്കുന്നത്. എന്നാല്‍, തിങ്കളാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്നും ആ അസൗകര്യം എന്താണെന്ന് വിശദീകരിക്കേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞു. എന്നാല്‍, നാലിന് നടത്തേണ്ട യോഗത്തില്‍ നിന്നും പിന്മാറിയത് ബഹിഷ്‌കരണമല്ല. മറിച്ച് കേരള കോണ്‍ഗ്രസ് എമ്മിന്റെ ക്യാംപിനു ശേഷം നടത്തിയാല്‍ മതിയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെ അറിയിച്ചിരുന്നുവെന്നും കെ.എം മാണി പറഞ്ഞു.

ബാര്‍കോഴക്കേസില്‍ മറ്റു നേതാക്കള്‍ക്കെതിരേയും ആരോപണങ്ങളുയര്‍ന്നെങ്കിലും അതെല്ലാം ആവിയായെങ്കിലും മാണിക്കെതിരേയുള്ള കുരുക്ക് മുറുകി.
ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോല്‍വിക്കുശേഷം കേരള കോണ്‍ഗ്രസ്സില്‍ യു.ഡി.എഫ് വിടാനുള്ള തീരുമാനവും കൈക്കൊണ്ടിട്ടില്ല. എന്നാല്‍, പാര്‍ട്ടിക്ക് അകത്ത് കോണ്‍ഗ്രസ്സിനെതിരായ വികാരമുണ്ട്. ഈ വികാരത്തിന്മേല്‍ തീരുമാനമെടുക്കേണ്ടതാണെന്നും അതിനാണ് ചരല്‍ക്കുന്നില്‍ യോഗം ചേരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago