പൊലിസിനെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍
കോതമംഗലം: പൊലിസിനെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. കുട്ടംമ്പുഴ കൂവപ്പാറ കൈപ്പതലത്തില് റെജി(43) ആണ് കുട്ടംമ്പുഴ പൊലിസിന്റ പിടിയിലായത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 26ന് വൈകിട്ട് പെട്രോളിഗ് നടത്തുകയായിരുന്ന കുട്ടംമ്പുഴപൊലിസ് സംഘത്തെ കൂവപ്പാറയില്‍ വച്ച് ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് റെജിക്കെതിരെയുള്ള കേസ്.
സംഭവത്തിന് ശേഷംഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്കായി പൊലിസ് അന്വോഷണം നടത്തി വരികയായിരുന്നു.
കുട്ടംമ്പുഴ എസ്.ഐ ബ്രിജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇന്നലെ റെജിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി.
നായാട്ട് കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണന്നും ഈ കേസില്‍ കൂവപ്പാറ സ്വദേശികളായ മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്നും കുട്ടംമ്പുഴ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."