HOME
DETAILS
MAL
ശിഖര്‍ ധവാന് ലോകക്കപ്പ് മത്സരത്തില്‍ നിന്നും പുറത്ത്
backup
June 19 2019 | 11:06 AM
ലണ്ടന്‍: വിരലിന് പരുക്കേറ്റ ശിഖര്‍ ധവാന് ലോകക്കപ്പ് ക്രിക്കറ്റില്‍ നിന്നും പുറത്ത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് താരത്തിന് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാവില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നെങ്കിലും ഒരാഴ്ച താരത്തെ നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കാനായിരുന്നു ടീം മാനേജ്മെന്റിന്റെ തീരുമാനം എന്നാല്‍ പൂര്‍ണമായും ഭേദമാവാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരായ ഇന്നിങ്സിനിടയിലാണ് താരത്തിന്റെ വിരലിന് പരുക്കേറ്റത്. വിരലിന് പൊട്ടലുണ്ടെന്ന് സ്കാനിങ്ങില്‍ വ്യക്തമാവുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ടീമിനൊപ്പം ചേര്‍ന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് ഇതോടെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കുമെന്നുറപ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."