അപകടഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം: എമര്‍ജന്‍സി റെസ്‌ക്യൂ ടീം രൂപീകരിച്ചു
പുത്തനത്താണി: പ്രളയ ദുരന്തം പോലെയുള്ള അപകടഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളിലെ സേവനസന്നദ്ധരായ യുവാക്കളെ ഉള്‍പ്പെടുത്തി മിസ്‌ക് എമര്‍ജന്‍സി റെസ്‌ക്യു ടീം എന്ന പേരില്‍ രക്ഷാ ദൗത്യ സംഘത്തിന് രൂപം നല്‍കി.
മലബാര്‍ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടില്‍ നടന്ന പരിപാടി ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ്‍ ഉദ്ഘാടനം ചെയ്തു. കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍. കുഞ്ഞാപ്പു അധ്യക്ഷനായി.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രകാശ് ലോഗോ പ്രകാശനവും തിരൂര്‍ തഹസില്‍ദാര്‍ ജാഫര്‍ അലി ഉപഹാരം സമര്‍പ്പണവും എയ്ഞ്ചല്‍സ് മലപ്പുറം കോ ഓഡിനേറ്റര്‍ എ.വി നൗഷാദ് പദ്ധതി വിശദീകരണവും നടത്തി. മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കല്ലിങ്ങല്‍ സനം ക്ലബ്, വരമ്പനാല പരസ്പര സഹായ നിധി എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.
സലീം മയ്യേരി, പി.സി കബീര്‍ ബാബു, ബാവ കൊടപ്പനക്കല്‍, എസ്.ഐ ഷണ്‍മുഖം, അക്ബര്‍ സഫ, കോട്ടയില്‍ ലത്വീഫ്, പി.കെ അഷ്‌റഫ്, ലത്വീഫ് പുളിശ്ശേരി, എന്‍. നജീബ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."