ചെക്കിടിക്കാട് -പച്ച സര്‍വീസ് സഹകരണ ബാങ്ക് നവതി ആഘോഷം 27 ന്
എടത്വ: ചെക്കിടിക്കാട് -പച്ച സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 1430 നവതി ആഘോഷം പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ് മാതാ പാരിഷ് ഹാളില്‍ വച്ച് മെയ് 27 ന് ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും.
സഹകരണ, ദേവസ്വം, ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടി അധ്യക്ഷത വഹിക്കും. മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ. ജോര്‍ജ്ജ് കൊച്ചുപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് മുന്‍ പ്രസിഡന്റ്, സെക്രട്ടറിമാരെ ആദരിക്കും. 1594 അംഗങ്ങളുള്ള ബാങ്കിന് ഒരു കോടിയിലധികം രൂപായുടെ ആസ്തിയുണ്ട്. സ്വര്‍ണ്ണപ്പണയം, കാര്‍ഷിക വായ്പ എന്നിവ കൂടാതെ വസ്തുജാമ്യത്തില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പയും നല്‍കുന്നുണ്ട്. രാഷ്ട്രീയമായി തെരഞ്ഞെടുപ്പ് നടക്കാത്ത ഇവിടെ ഇത്രയും കാലത്തിനിടെ രണ്ട് തവണമാത്രമാണ് വോട്ടിംഗ് രീതിയില്‍ തെരെഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. 2012-13 വര്‍ഷത്തില്‍ കുട്ടനാട്ടിലെ ഏറ്റവും നല്ല സഹകരണ ബാങ്കായും 2014-15 വര്‍ഷത്തിലെ സെക്രട്ടറി എസ്. സ്മിതയെ ഏറ്റവും നല്ല സെക്രട്ടറിയായും തെരഞ്ഞെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."