HOME
DETAILS
MAL
മന്ത്രി കെ.ടി ജലീല്‍ ചോദ്യം ചെയ്യലിനെത്തി; ഇത്തവണ എത്തിയത് ഔദ്യോഗിക വാഹനത്തില്‍
backup
November 09 2020 | 07:11 AM
കൊച്ചി: നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം എത്തിച്ചു വിതരണം ചെയ്ത കേസില്‍ കെ.ടി ജലീല്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫിസില്‍ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി എത്തിയത്.
നയതന്ത്ര പാഴ്സല്‍ വഴി എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. മന്ത്രിയുടെ കീഴിലുള്ള സിആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥം വിതരണം ചെയ്തതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
നേരത്തെ എന്‍.ഐ.എയും ഇഡിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിയുടെ ഗണ്മാനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഗണ്‍മാന്റെ ഫോണ്‍ മന്ത്രി ഉപയോഗിച്ചോ എന്ന് അന്വേഷിക്കാനായിരുന്നു ചോദ്യം ചെയ്യല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."