നൂറു വീടുകള്‍ പുനരുദ്ധരിച്ച് നല്കി ഫിസാറ്റിന്റെ പുനര്‍ജനി പദ്ധതി
അങ്കമാലി: പ്രളയദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട നൂറു പേര്‍ക്ക് വീടുകള്‍ പുനരുദ്ധരിച്ച് നല്കി ഫിസാറ്റിന്റെ പുനര്‍ജനി പദ്ധതി. നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ഫിസാറ്റ് പുനര്‍ജനി പദ്ധതി മൂന്നൂറ് വീടുകളുടെ പനരുദ്ധാരമാണ് നടപ്പാക്കുന്നത്. ഇതില്‍ 100 വീടുകളുടെ പ്രവൃത്തികള്‍ അങ്കമാലി എടത്തോട് പാടം കോളനിയില്‍ പൂര്‍ത്തിയാക്കി.
വീടുകളുടെ കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം റോജി എം ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.എ ഗ്രേസി അധ്യക്ഷയായി. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന പുതിയ വീടിന്റെ നിര്‍മാണ ഉദ്ഘാടനവും കിറ്റ് വിതരണവും ഫിസാറ്റ് ചെയര്മാന് പോള്‍ മുണ്ടാടന്‍ നിര്‍വഹിച്ചു. കുടി വെള്ളപദ്ധതി മുനിസിപ്പല്‍ വൈസ് ചെയര്മാന് സജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു പൗലോസ്, ഫിസാറ്റ് എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ജിബി വര്‍ഗീസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പുഷ്പ മോഹന്‍, കൗണ്‍സിലര്‍ ടി.ടി ദേസിക്കുട്ടി, മുന്‍ കൗണ്‍സിലര്‍ വര്‍ഗീസ് പുതുശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫിസാറ്റ് ചെയര്മാന് പോള്‍ മുണ്ടാടന്‍, എന്‍.എസ്.എസ് പോഗ്രാം ഓഫിസര്‍ ജിബി വര്‍ഗീസ്, സിവില്‍ സൂപ്പര്‍ വൈസര്‍ ജെയ്സണ്‍ ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ചടങ്ങില്‍ ഫിസാറ്റ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് ഐസക്, അക്കാഡമിക് ഡയറക്റ്റര്‍ ഡോ. കെ.എസ്.എം.പണിക്കര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ബിനു അയ്യമ്പിള്ളി, ഫിസാറ്റ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ നാസര്‍, സേവ്യര്‍ ഗ്രിഗറി,പാപ്പച്ചന് തെക്കേക്കര, ഫിസാറ്റ് ടെക്നിക്കല്‍ സെല്‍ കോഡിനേറ്റര്‍ ടോം ആന്റോ, സ്റ്റുഡന്റ്സ് ചെയര്മാന് രോഹിത്, എന്‍.എസ്.എസ് കോഡിനേറ്റര്‍ റിഷികേശ് സ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."