HOME
DETAILS

തലച്ചോറിന് താഴെയുള്ള മുഴ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  
backup
September 19 2018 | 01:09 AM

%e0%b4%a4%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ae%e0%b5%81%e0%b4%b4

 

കൊച്ചി: യുവാവിന്റെ തലച്ചോറിന് അടിഭാഗത്തു കാണപ്പെട്ട മുഴ മൂക്കിലൂടെയുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് എറണാകുളം ജനറല്‍ ആശുപത്രി അപൂര്‍വ നേട്ടം കൈവരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇ.എന്‍.ടി സര്‍ജന്‍ ഡോ.കെ.ജി സജു, ന്യൂറോ സര്‍ജന്‍ ഡോ. ഡാല്‍വിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
വെല്‍ഡിങ് തൊഴിലാളിയായ ആലുവ തോട്ടുമുഖം എരുത്തില്‍പറമ്പ് ഏ.കെ ഷാജഹാന്‍ ആണ് കാഴ്ച തടസ്സം, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. വിശദമായ പരിശോധനയില്‍ തലച്ചോറിന് താഴെ പിറ്റിയുട്ടറി ഗ്രന്ഥിയില്‍ നാല് സെന്റീമീറ്ററോളം വലിപ്പമുള്ള മുഴ കണ്ടെത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ തലയോട്ടി തുറന്ന് മുഴ നീക്കം ചെയ്യുന്ന പതിവ് രീതിക്ക് പകരം ന്യൂറോ ഇ.എന്‍.ടി സര്‍ജറി വിഭാഗങ്ങളുടെ ഏകോപനത്തില്‍ മൂക്കിലൂടെ മുഴ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനാവശ്യമായ അത്യാധുനിക ഉപകരണങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ ഇല്ലാതിരുന്നതിനാല്‍ താല്ക്കാലികമായി ബന്ധപ്പെട്ട കമ്പനികളില്‍ നിന്ന് ഇവ കടം വാങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം15 നാണ് നാലു മണിക്കൂര്‍ ദീര്‍ഘിച്ച സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതും ഏറെ സൂക്ഷ്മവുമായ ശസ്ത്രക്രിയ നിര്‍വഹിച്ചത്. അനസ്തറ്റിസ്റ്റുകളായ ഡോ. ഷേര്‍ളി ജെയിംസ്, ഡോ. ദിവ്യ, ഡോ. അനന്തനാരായണന്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം ഉണര്‍ന്നപ്പോള്‍ തന്നെ രോഗിക്ക് കാഴ്ചശക്തി തിരികെ ലഭിച്ചു. സ്വകാര്യ ആശുപത്രികളില്‍ രണ്ട് മുതല്‍ നാല് ലക്ഷം രൂപ വരെ ചിലവ് വരുന്ന ശസ്ത്രക്രിയ മരുന്നുകള്‍ ഉള്‍പ്പെടെ ഇരുപതിനായിരത്തോളം രൂപ ചിലവില്‍ പൂര്‍ത്തീകരിക്കാനായി. സമീപ ഭാവിയില്‍ തന്നെ ഇത്തരം ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ജനറല്‍ ആശുപത്രിക്ക് സ്വന്തമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago