സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് തീര്‍പ്പായി
വൈപ്പിന്‍: പറവൂര്‍ വൈപ്പിന്‍ മേഖലയില്‍ ചൊവ്വാഴ്ച്ച രാവിലെ ആരംഭിച്ച സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് ഒത്ത് തീര്‍പ്പായി. ഷട്ടില്‍ സര്‍വീസ് നടത്തുന്ന ഏതാനും ബസുകള്‍ ചൊവ്വാഴ്ച്ച വൈകിട്ടോടെ സര്‍വിസ് നടത്തി. ബുധനാഴ്ച്ച രാവിലെ മുതല്‍ മുഴുവന്‍ സര്‍വിസുകളും ആരംഭിക്കുമെന്ന് ബസ് ഓണേഴ്സ് അസോസിയേഷന് നേതാക്കള്‍ അറിയിച്ചു.
ചൊവ്വാഴ്ച്ച രാവിലെ മാലിപ്പുറത്ത് യാത്രക്കാര്‍ സ്വകാര്യ ബസ് തൊഴിലാളിയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്.
മാലിപ്പുറം ബസ് സ്റ്റോപ്പില്‍ കാത്ത് നിന്ന യാത്രക്കാര്‍ ബസിന് കൈകാണിച്ചിട്ട് സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് മുന്നോട്ട് നീക്കി നിര്‍ത്തിയതിനെ ചൊല്ലി യാത്രക്കാരും തൊഴിലാളികളും തമ്മിലുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. വൈകിട്ട് ഞാറക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ മുരളിയുടെ സാന്നിധ്യത്തില്‍ തൊഴിലാളികളും ബസ് ഓണേഴ്സ് അസോസിയേഷന് പ്രതിനിധികളും സംഘര്‍ഷമുണ്ടാക്കിയ യാത്രക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്ത് തീര്പ്പിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."