രണ്ടു വര്‍ഷത്തിനിടെ കീടനാശിനികളുടെ ഉപയോഗത്തില്‍ കേരളത്തില്‍137 മെട്രിക് ടണ്ണിന്റെ വര്‍ധന
തിരുവനന്തപുരം: രണ്ടു വര്‍ഷത്തിനിടെ കളനാശിനികളുടെ ഉപയോഗം137 മെട്രിക് ടണ്‍ ആയി വര്‍ധിച്ചുവെന്നും ഇത് ആശങ്കാകരമാണെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയില്‍ അറിയിച്ചു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് പോലും കളനാശനികള്‍ ഉപയോഗിക്കുകയാണ്. ജലസ്രോതസുകളില്‍ കളരാശനികളുടെ സാന്നിധ്യം അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. തിരുവല്ലയില്‍ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ വിരാട് എന്ന കീടനാശനി കേരളത്തില്‍ ഒരു വിളയ്ക്ക് ഉപയോഗിക്കാത്തതും ഉത്തരേന്ത്യയില്‍ പരുത്തി ക്യഷിക്ക് ഉപയോഗിക്കുന്നതുമാണ്. ഇത്തരം കളകീടനാശിനികളെ നിയന്ത്രിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിശോധനയ്ക്ക് എന്‍ഫോര്‍സ്‌മെന്റ് വിഭാഗത്തെ പ്രത്യേകതമായി നിയോഗിക്കാനുള്ള നടപടി സ്വീകരിക്കുകയാണ്. ക്യഷി ഓഫീസര്‍മാര്‍ രണ്ടായ്ചയിലൊരിക്കല്‍ കീടനാശനികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും സ്റ്റോക്ക് പരിശോധിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിരോധനം ഉണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പേരുമാറ്റി അടക്കം അനധിക്യത വില്‍പനയും നടക്കുന്നുണ്ട്. ഇത് തടയുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം അനിവാര്യമാണ്. അതേസമയം, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാസകീട കുമിള്‍ നാശനികളുടെ ഉപയോഗം 150മെട്രിക് ടണ്‍ ആയി കുറഞ്ഞുട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കീട കളകുമില്‍ നാശനികളുടെ വില്‍പനയ്ക്കായി പ്രതിനിധികളെ നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അനുവാദമില്ല. അതേസമയം, ഏലം കൃഷി മേഖലയില്‍ ഫീല്‍ഡ് സൂപ്പര്‍വൈസര്‍ എന്ന പേരില്‍ കീടനാശനി കമ്പനികളുടെ പ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."