മാന്നാറില്‍ വിദേശമദ്യ വില്പനശാലയ്ക്കെതിരെ പ്രക്ഷോഭവുമായി ജനകീയ സമിതി
മാന്നാര്‍: മാന്നാറില്‍ വിദേശമദ്യ വില്പനശാല വരുന്നതിനെതിരെ പ്രക്ഷോഭവുമായി ജനകീയ സമതി രംഗത്തെത്തി.
മാന്നാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ജനവാസകേന്ദ്രത്തില്‍ ആരംഭിക്കുന്ന ബിവറേജ് ഔട്ട്ലെറ്റിനെതിരെയാണ് ജനകീയപ്രക്ഷോഭം ആരംഭിച്ചത്. മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷനിലായിരുന്നു നേരത്തെ ഇത് പ്രവര്‍ത്തിച്ചിരുന്നത്. കോടതി വിധിയെ തുടര്‍ന്ന് അടച്ച് പൂട്ടിയ ഓട്ടലെറ്റ് ബുധനൂര്‍ പഞ്ചായത്തില്‍ തുടങ്ങുവാന്ശ്രമം നടത്തി. എന്നാല്‍ അവിടെയുണ്ടായ സമരത്തെ തുടര്‍ന്ന് വേണ്ടെന്നുവച്ചിരുന്നു. തുടര്‍ന്ന് നിരവധി സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും വിവിധ കാരണങ്ങളാല്‍ ഉപേക്ഷിച്ചു.
ഇന്നലെ മാന്നാറിലെ 12-ാം വാര്‍ഡില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതോടെയാണ് സമരം തുടങ്ങിയത്. സമിതിയുടെ നേതൃത്വത്തിലുള്ള സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഗ്രാമപഞ്ചായത്തംഗം സുനില്‍ ശ്രദ്ധേയം അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ രതി ആര്., ഇന്ദിര, ലവന്, ലക്ഷ്മി ഗോപന്, കോണ്‍ഗ്രസ് പ്രദേശിക നേതാകകളായ അജിത് പഴവൂര്‍, ബാലസുന്ദരപ്പണിക്കര്‍, രാജേഷ്, ശ്രീക്കുട്ടന്, കൂന്റേത്ത് നാരായണന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തീരുമാനം റദ്ദാക്കുന്നതുവരെ സമരം തുടരുമെന്ന് പ്രക്ഷോഭസമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."