സര്‍ക്കാര്‍ സഹായങ്ങളില്‍ അര്‍ഹരായവര്‍ പടിക്ക് പുറത്ത്
ആലുവ: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ സഹായങ്ങളില്‍ അര്‍ഹരായവര്‍ പുറന്തള്ളപ്പെട്ടതായി പരാതി. ആലുവ നിയോജക മണ്ഡലത്തിലാണ് പ്രളയത്തിലകപ്പെട്ട എണ്ണായിരത്തിലധികം പേര്‍ക്കും സര്‍ക്കാരിന്റെ 10,000 രൂപയുടെ ധനസഹായം ഇപ്പോഴും ലഭ്യമാകാത്തത്. 24,000 വീടുകളാണ് മണ്ഡലത്തിലെ പ്രളയബാധിതര്‍.
ബി.എല്‍.ഒമാരുടെ ലിസ്റ്റില്‍ ഈ കുടുംബങ്ങള്‍ പൂര്‍ണ്ണമായും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ എണ്ണായിരത്തോളം പേര്‍ സഹായലിസ്റ്റില്‍ നിന്നും പുറത്താകുകയായിരുന്നു. ഇതെങ്ങനെ സംഭവിച്ചെന്ന് ആര്‍ക്കും ഉത്തരവുമില്ല. എന്നാല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട് തുക വാങ്ങിയവരില്‍ ധാരാളം അനര്‍ഹരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു.
ആലുവ നഗരസഭയിലെ കൗണ്‍സിലറുടെ സഹോദരനടക്കം പ്രളയബാധിതനാകാതെ തന്നെ തുക കൈപ്പറ്റിയതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ തുക ലഭിക്കാത്തവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന ഉത്തരവും ഏറെ വിവാദമായിട്ടുണ്ട്. മുഴുവന്‍ പ്രളയബാധിതരുടേയും വിവരങ്ങളും അപേക്ഷയും സ്വീകരിച്ച ശേഷം വീണ്ടും ഈ നടപടി ആവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശമാണ് വിവാദത്തിലായത്. അതാത് പ്രദേശത്തെവിവര ശേഖരണം നടത്തിയ ബി.എല്‍.ഒ.മാര്‍ക്കെതിരെ നടപടിയെടുക്കാതെ പ്രളയബാധിതരെ വീണ്ടും ദുരിതത്തിലാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
കലക്ടറുടെ നടപടി ശരിയല്ലെന്ന് എം.എല്‍.എ
ആലുവ: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ ധനസഹായം ലഭിക്കാത്തവര്‍ വീണ്ടും അപേക്ഷ നല്‍കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് പിന്‍വലിക്കണമെന്നും, ഈ നടപടി അംഗീകരിക്കാനാകില്ലെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ. നിലവില്‍ പ്രളയബാധിതരുടെ സര്‍വ്വ വിവരങ്ങളും ബി.എല്‍.ഒ.മാര്‍ ശേഖരിച്ചിരുന്നതാണ്. പിന്നീട് ഇവര്‍ തഴയപ്പെട്ടതെന്തെന്ന് വ്യക്തമാക്കേണ്ട ബാധ്യത ബി.എല്‍.ഒമാര്‍ക്ക് തന്നെയാണ്. എന്നിട്ടും പ്രളയബാധിതരെ കഷ്ടത്തിലാക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെങ്കില്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും, സര്‍ക്കാരിന്റെ സഹായ പരിധിയില്‍ പ്രളയത്തില്‍ അകപ്പെട്ടവ്യാപാരി സമൂഹത്തെ കൂടി ഉള്‍പ്പെടുത്തണമെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."