ദമ്പതികള്‍ എട്ടു ലക്ഷം രൂപ വിലയുള്ള ഭൂമിയുടെ ആധാരം കൈമാറി
ആലപ്പുഴ: എട്ടു ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയുടെ ആധാരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ദമ്പതികള്‍. തിരുവനന്തപുരം കഴക്കൂട്ടത്ത് സ്ഥിരതാമസക്കാരായ ഡി.കെ സിദ്ധാര്‍ഥനും ഭാര്യ ലളിതാംബികയുമാണ് ആലപ്പുഴയിലുള്ള സ്ഥലത്തിന്റെ ആധാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി മന്ത്രി ജി. സുധാകരനെ ഏല്‍പ്പിച്ചത്.
ദേശീയപാതയില്‍ പട്ടണക്കാട് പഞ്ചായത്തോഫിസിനും എല്‍.പി സ്‌കൂളിനും ഇടയിലുള്ള ഒരു സെന്റ് ഭൂമിയാണിത്.
ദമ്പതികള്‍ എരമല്ലൂര്‍ എം.കെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ധനസമാഹാരണ വേദിയിലെത്തിയാണ് സംഭാവന നല്‍കിയത്. ഡി.കെ സിദ്ധാര്‍ഥന്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറായും ലളിതാംബിക യൂനിയന്‍ ബാങ്ക് മാനേജറായും ജോലിയില്‍ നിന്ന് വിരമിച്ചവരാണ്. മകന്‍ ഡോ. ബിനോയ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോപീഡിയാക്ക് സര്‍ജനാണ്.
മരുമകള്‍ കവിത രവി എറണാകുളത്ത് പതോളജി ഡോക്ടറാണ്. ഇരുവരുടെയും പൂര്‍ണസമ്മതത്തോടെയാണ് വസ്തു കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."