HOME
DETAILS
MAL
ഫാഷന്‍ ഗോള്‍ഡ് കേസ്: എം.സി കമറുദ്ദീനെ കസ്റ്റഡിയില്‍ വിട്ടു
backup
November 09 2020 | 10:11 AM
കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ. എം.സി. ഖമറുദ്ദീനെ രണ്ടു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. ജാമ്യാപേക്ഷ ഈ മാസം 11 ന് പരിഗണിക്കും.
13 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ഈ ഘട്ടത്തില്‍ തന്നെ തെളിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തെളിവുകളും അന്വേഷണസംഘത്തിന്റെ കൈവശമുണ്ട്. അതിനാല്‍ ഖമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ വിടണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."