HOME
DETAILS
MAL
മാവോവാദി ആക്രമണം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയില്‍
backup
November 09 2020 | 10:11 AM
കല്‍പ്പറ്റ: വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ കുടുംബം കോടതിയിലേക്ക്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വേല്‍മുരുകന്റെ സഹോദരന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വഴി കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹരജി നല്കി.
ഏറ്റുമുട്ടല്‍ കൊലപാതകമെന്ന പൊലിസിന്റെ വാദം അംഗീകരിക്കുന്നില്ലന്നും വ്യാജഏറ്റുമുട്ടലാണെന്നുമാണ് ഹരജിയിലെ ആരോപണം.
അതേസമയം, മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പൊലിസ് ഉപയോഗിച്ച തോക്കുകള്‍ കോടതിയില്‍ ഹാജരാക്കി. വേല്‍മുരുകന്റെ മൃതദേഹത്തിനു സമീപം ഉണ്ടായിരുന്ന 303 റൈഫിളും ഹാജരാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."