സര്‍ക്കാര്‍ പക്ഷം പിടിക്കുന്നു; കോതമംഗലം പള്ളി വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: കോതമംഗലം പള്ളിക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ പക്ഷം പിടിക്കുന്നുവെന്നും അത് ശരിയല്ലെന്നും കോടതി വിമര്‍ശിച്ചു.
പള്ളി വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തില്‍ കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളി പിടിച്ചെടുക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്കി. കോടതി ഉത്തരവ് പ്രകാരം കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാടറിയിച്ചത്.
വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ നാളെ കോടതിയില്‍ ഹാജരാവണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് കോടതി നിര്‍ദേശം നല്കി. നാളെ ഈ കേസ് വീണ്ടും കോടതി പരിഗണിക്കും.
പള്ളിക്കേസ് നേരത്തെ പരിഗണിക്കുമ്പോഴും കേന്ദ്ര സേനയെ ഉപയോഗിക്കുന്നത് പരിഗണിക്കേണ്ടി വരുമെന്ന് ഹൈക്കോടതി നിലപാടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."