തേജസ്വിയെ കൃഷ്ണന്റെ അവതാരമാക്കി ജന്മദിനാശംസകള്‍ നേർന്ന് ആര്‍ജെഡി പ്രവര്‍ത്തകര്‍
പട്‌ന: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരു ദിവസം ബാക്കി നില്‍ക്കെ ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ ജന്മദിനം ആഘോഷമാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍. തേജസ്വിയെ കൃഷ്ണന്റെ അവതാരമെന്ന് വിശേഷിപ്പിച്ച് ബാനറുകള്‍ കെട്ടി. കൃഷ്ണാവതരമായ ഭാവി മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ എന്നാണ് ബാനറുകളിലുള്ളത്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മധുരം വിതരണം ചെയ്താണ് ആര്‍ജെഡി പ്രവര്‍ത്തകര്‍ തേജസ്വിയുടെ ജന്മദിനം ആഘോഷിച്ചത്. എക്‌സിറ്റ് പോളുകള്‍ മഹാസഖ്യത്തിന് വിജയം പ്രവചിച്ച സാഹചര്യത്തിലാണ് ആര്‍ജെഡിയുടെ വലിയ ജന്മദിനാ ആഘോഷം.
അതേസമയം, ജന്മദിന ആശംസകള്‍ നേരാന്‍ പ്രവര്‍ത്തകര്‍ തേജസ്വിയുടെ വീട്ടിലേക്ക് പോകരുതെന്നും പകരം കൗണ്ടിങ് സ്റ്റേഷനുകളുടെ പരിസരത്ത് ജാഗ്രതയോടെ നില്‍ക്കണമെന്നും ആര്‍ജെഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ, വോട്ടെണ്ണല്‍ ദിനത്തില്‍ സംയമനത്തോടെ പെരുമാറണമെന്ന് ആര്‍ജെഡി പ്രവര്‍ത്തകര്‍ക്ക് തേജസ്വി യാദവ് നിര്‍ദേശം നല്‍കിയിരുന്നു. അമിത ആഹ്ലാദ പ്രകടനങ്ങളും പടക്കം പൊട്ടിക്കലും, വര്‍ണങ്ങള്‍ വാരിവിതറലും വേണ്ടന്ന് നിര്‍ദേശമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."