HOME
DETAILS

അമിത്ഷായുടെ നിലപാട് ഒറ്റക്കെട്ടായി ചെറുക്കും: ഐഎസ്എഫ്

  
backup
November 09 2020 | 11:11 AM

isf-aseer-0911

    റിയാദ്: കൊറോണ മാറിയാൽ സി എ എ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്നും അതിൻ്റെ പേരിൽ ഇന്ത്യയിലെ പിന്നോക്ക വിഭാഗത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ സംഘ് പരിവാർ സർക്കാർ നോക്കേണ്ടെന്നും ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

   കൊറോണ മഹാമാരി മൂലം ജനങ്ങൾ കഷ്ടത അനുഭവിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ തെരുവുകൾ വീണ്ടും പ്രക്ഷുബ്ധമാകും. ബിജെപി സർക്കാരിൻ്റെ ദുർഭരണത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് അമിത് ഷാ വിവാദം സൃഷ്ടിച്ച സി എ എ യുമായി വീണ്ടും വരുന്നത്. മതത്തിൻറെ പേരിൽ ജനങ്ങളെ അകറ്റിനിർത്താനും തടവിൽ തള്ളാനും ഇടയാക്കുന്ന പൗരത്വ നിയമത്തിനെതിരെ പൊതുസമൂഹം രംഗത്തിറങ്ങണം, രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും ദുരിതത്തിലാക്കി മുന്നോട്ട് പോവുന്ന കിരാത ഭരണം അവസാനിപ്പിക്കാൻ സമ്പന്ന ന്യൂനപക്ഷത്തിനെതിരെ ദരിദ്ര ഭൂരിപക്ഷം ഒന്നിക്കണമെന്നും സോഷ്യൽ ഫോറം ആവശ്യപ്പെട്ടു.

    സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കോയ ചേലേമ്പ്ര അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഹനീഫ ചാലിപ്പുറം, മുസ്തഫ ആറ്റൂർ, മുഹമ്മദലി കല്ലായി എന്നിവർ സംസാരിച്ചു. ജിസാൻ, നജ്റാൻ, അബഹ, ഖമീസ് മുശൈത്ത്, മഹായിൽ, വാദിദവാസർ എന്നിവിടങ്ങളിൽനിന്നുള്ള ബ്ലോക്ക് ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago