റിയോ ഒളിംപിക്സ്: നര്‍സിങ് യാദവിന് പകരം പ്രവീണ്‍ റാണ
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയെ തുടര്‍ന്ന് അയോഗ്യനായ ഗുസ്തി താരം നര്‍സിങ് യാദവിന് പകരം റിയോ ഒളിംപിക്സില്‍ പ്രവീണ്‍ റാണ ഇന്ത്യയെ പ്രതിനിധീകരിക്കും. 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് പ്രവീണ്‍ പങ്കെടുക്കുകയെന്ന് റസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചു. പ്രവീണ്‍ 2014ലെ യു.എസ് ഗുസ്തി ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.
അതേ സമയം ഗൂഢാലോചനയുടെ ഫലമായാണ് താന്‍ ഒളിംപിക്സ് ടീമില്‍ നിന്ന് പുറത്തായതെന്ന് നര്‍സിങ് യാദവ് പറഞ്ഞു. തന്നെ ഗൂഢാലോചനയിലൂടെ കുടുക്കുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും നര്‍സിങ് പറഞ്ഞു. നര്‍സിങിനെ പിന്തുണച്ച് ഗുസ്തി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ യോഗേശ്വര്‍ ദത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ നടത്തിയ ഉത്തേജക പരിശോധനയിലാണ് നര്‍സിങ് യാദവ് പരാജയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."