യു.എ. ഖാദറിന്റെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായമായി പത്ത് ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദറിന്റെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു ലക്ഷം രൂപയാണ് അനുവദിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം യു.എ കാദറിന്റെ വസതിയില്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കുകയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതിനെക്കുറിച്ച് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. സി. ശ്രീധരന്‍നായരുടെ നിയമന കാലാവധി 13-06-2019 മുതല്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.
സ്റ്റേറ്റ് അറ്റോര്‍ണി അഡ്വ. കെ.വി. സോഹന്റെ നിയമന കാലാവധി അവസാനിച്ചതിനാല്‍ 15-06-2019 മുതല്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.
ദേശീയ പട്ടികജാതി ധനകാര്യവികസന കോര്‍പ്പറേഷനുള്ള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ സര്‍ക്കാര്‍ ഗ്യാരന്റി തുക നിലവിലുള്ള 20 കോടി രൂപയില്‍ നിന്നും 30 കോടി രൂപയായി വര്‍ധിപ്പിക്കും.
സമഗ്ര ശിക്ഷാ കേരളയിലെ സ്റ്റാഫ് ഘടന അംഗീകരിച്ച് 40 അധിക തസ്തികകള്‍ അനുവദിച്ച ഉത്തരവ് സാധൂകരിച്ചു.
നാഷണല്‍ പെന്‍ഷന്‍ സ്‌കീം റിവ്യൂ കമ്മിറ്റിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."