പ്രളയവും വെയിലും വാഴകര്‍ഷകര്‍ക്ക് സമ്മാനിച്ചത് ദുരിതകാലം
പാലാ : കാലാവസ്ഥാ വ്യതിയാനിത്തില്‍ വാഴ കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക്. ലക്ഷങ്ങള്‍ വായ്പയെടുത്തും സ്ഥലങ്ങള്‍ പാട്ടത്തിനെടുത്തും കൃഷിയിറക്കിയവര്‍ വിളവെടുക്കാനാവാതെ തേങ്ങുന്ന കാഴ്ചകളാണ്. ജൂലൈ ,ഓഗസ്റ്റ് മാസങ്ങളിലെ കനത്തമഴയും വെള്ളപ്പൊക്കവും തുടര്‍ന്നു വന്ന കനത്ത ചൂടും മീനച്ചില്‍ താലൂക്കിലെ വാഴ കൃഷിക്കാര്‍ക്ക് സമ്മാനിച്ചത് ദുരിതകാലം.
പാടശേഖരങ്ങള്‍ തരിശുഭൂമിയായതോടെ ഇവ പാട്ടത്തിനെടുത്താണ് നാട്ടിന്‍പുറങ്ങളിലും ഗ്രാമീണ പ്രദേശങ്ങളിലും നിരവധി കര്‍ഷകര്‍ കൃഷിയിറക്കിയത്. താലൂക്കില്‍ നിരവധി സ്ഥലങ്ങളില്‍ സ്വന്തം പുരയിടങ്ങളിലും വാഴ കൃഷി നടത്തി ജീവിക്കുന്ന നിരവധി കര്‍ഷക കുടുംബങ്ങളുണ്ട്.
ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയെല്ലാം തന്നെ ജൂലൈ, ആഗസ്റ്റുമാസങ്ങളിലെ മഴക്കെടുതിയില്‍പ്പെട്ടു നശിച്ചു. പാട്ടത്തിനെടുത്ത പാടങ്ങളിലെ കൃഷിയാണ് മഴക്കെടുതിയില്‍ നശിച്ചവയില്‍ കൂടുതലും.
പ്രളയ ശേഷവും വെള്ളം കയറാത്ത പറമ്പുകളില്‍ കൃഷി ചെയ്ത വാഴകളിലായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റം ഇവരുടെ സ്വപ്നങ്ങള്‍ തകര്‍ത്തു.
മഴയെത്തുടര്‍ന്ന് വന്ന കൊടുംവെയിലില്‍ വാഴകള്‍ മിക്കവയും വാടിക്കരിഞ്ഞിരിക്കുന്നു. കൂടാതെ കാലാവസ്ഥയിലുണ്ടായ കനത്ത ചൂടുമൂലം ജലാശയങ്ങളിലെ വെള്ളം അതിവേഗതയിലാണ് താഴുന്നത്. ഇതു മൂലം വാഴത്തോട്ടങ്ങള്‍ നയ്ക്കു വാന്‍ പോലും സാധിക്കുന്നില്ല. വാഴപ്പിണ്ടികള്‍ മിക്കവയും തന്നെ രോഗബാധയെത്തുടര്‍ന്ന് ഒടിഞ്ഞുവീഴുകയാണ്. കുലച്ചു നില്‍ക്കുന്ന വാഴകളുടെ കായ്കള്‍ മിക്കവയും ശുഷ്‌ക്കിച്ചു പോയിരിക്കുന്നു.
കൃഷിയെ ദോഷകരമായിത്തന്നെ ബാധിക്കുന്ന ഒന്നാണ് കൃഷി ഭൂമിയിലുണ്ടായിരിക്കുന്ന മണ്ണിലെ വിള്ളല്‍. മിക്ക കര്‍ഷകരും ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും മറ്റുമാണ് കൃഷികള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."