കൊവിഡ് കണക്കില്‍ മഹാരാഷ്ട്രയെ മറികടന്ന് ഡല്‍ഹി
ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് കണക്കില്‍ മഹാരാഷ്ട്രയെ മറികടന്ന് ഡല്‍ഹി. ഉയര്‍ന്ന തോതില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന 10 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ഇടയില്‍ ഡല്‍ഹിയാണ് ഏറ്റവും മുന്നിലുള്ളതെന്ന്‌കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7745 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 5,585 കൊവിഡ് കേസുകളും കേരളത്തില്‍ 5,585 കേസുകളുമാണ് ഈ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്ത് രോഗമുക്തരാവുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നതിനേക്കാള്‍ കൂടുന്നത് തുടരുന്നുണ്ട്. തുടര്‍ച്ചയായ 37-ാം ദിവസമാണ് രോഗമക്തിയുടെ എണ്ണം മുന്നിട്ടുനില്‍ക്കുന്നത്.
ഇത് നിലവിലുള്ള രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. മൊത്തം കൊവിഡ് സ്ഥിരീകരിച്ചവരുടെ 5.96 ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
മൊത്തം ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിനേക്കാളും രോഗമുക്തരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 79,17,373 പേര്‍ രോഗമുക്തരായപ്പോള്‍ 74,07,700 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."