HOME
DETAILS

ഭരണഘടന സംരക്ഷിക്കപ്പെടട്ടെ

  
backup
June 19 2019 | 18:06 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b4%9f


പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളും കൂടുതല്‍ സീറ്റും വോട്ടും നേടി വീണ്ടണ്ടും അധികാരത്തിലേറി. മൊത്തം വോട്ടര്‍മാരില്‍ ഏകദേശം മൂന്നിലൊന്ന് വോട്ടര്‍മാര്‍ വോട്ടവകാശം വിനിയോഗിക്കാത്ത ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. രേഖപ്പെടുത്തിയ മൊത്തം വോട്ടിന്റെ 44 ശതമാനം എന്‍.ഡി.എയ്ക്ക് ലഭിച്ചപ്പോള്‍ 56 ശതമാനം വോട്ട് എന്‍.ഡി.എക്കെതിരായി മത്സരിച്ച പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്കു ലഭിച്ചു. ബഹുകോണ മത്സരമുണ്ടണ്ടായിരുന്നില്ലെങ്കില്‍ എന്തായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കഴിഞ്ഞ രണ്ടണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വോട്ട് ശതമാനത്തില്‍ പ്രതിപക്ഷം മുന്നിട്ടുനിന്നെങ്കിലും സീറ്റില്‍ എന്‍.ഡി.എ മുന്‍തൂക്കം നേടി. സര്‍ക്കാരിന്റെ എല്ലാ പ്രവൃത്തികളെയും നയിക്കുക നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായിരിക്കുമെന്നായിരുന്നു 2014ല്‍ മോദി സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നത്. പക്ഷേ, സംഭവിച്ചത് നേരെ മറിച്ചും. അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന്റെ ബാക്കിപത്രമായിരുന്നു ഫാസിസം, അസഹിഷ്ണുത, നോട്ടുപ്രതിസന്ധി, നിരന്തരമായ ഭീകരാക്രമണങ്ങള്‍, കര്‍ഷക ആത്മഹത്യ, എണ്ണ വിലവര്‍ധന തുടങ്ങിയവ. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇവ വേണ്ടണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ല.


സമത്വവും സ്വാതന്ത്ര്യവും അനുവദിക്കാത്ത ദുരവസ്ഥയാണ് ഫാസിസം. ന്യൂനപക്ഷങ്ങളും ദലിത് വിഭാഗങ്ങളും മാത്രമല്ല ഭൂരിപക്ഷ സമുദായാംഗങ്ങളും ഫാസിസത്തിന്റെ ഇരകളായി. ഫാസിസവും അസഹിഷ്ണുതയും എല്ലാ സീമകളെയും ലംഘിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കാരം ആക്രമിക്കപ്പെട്ടു. മതപരമായ അസഹിഷ്ണുത സൃഷ്ടിച്ച വെറുപ്പും വിദ്വേഷവും നിരവധി രക്തസാക്ഷികളെ സൃഷ്ടിച്ചു. ഫാസിസത്തിനും അസഹിഷ്ണുതയ്ക്കുമെതിരേ ചിന്തകരും എഴുത്തുകാരും കലാകാരന്‍മാരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കി പ്രതിഷേധിച്ചു.
ഭരണഘടനയുടെ മൗലികതത്വങ്ങളില്‍ ഒന്നായ സ്വതന്ത്രനീതിന്യായ വ്യവസ്ഥപോലും ഭീഷണി നേരിടുകയാണ്. പരമോന്നത നീതിപീഠത്തിന്റെ കെട്ടുറപ്പ് സംരക്ഷിച്ചില്ലെങ്കില്‍ ജനാധിപത്യം നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ജനങ്ങള്‍ക്കു മുന്നറയിപ്പു നല്‍കുകയുണ്ടായി.


16ാം ലോക്‌സഭയില്‍ അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ലോക്‌സഭയില്‍ നടന്ന ചൂടേറിയ ചര്‍ച്ചയില്‍ പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. ഭരണഘടനയുടെ മൂലരൂപത്തില്‍ മതേതരം എന്ന വാക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സത്യത്തില്‍ അതിന്റെ പ്രസക്തിയെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. മോദി ഭരണത്തിലാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഗാന്ധിവധം പുനരാവിഷ്‌കരിക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടണ്ട വിഷയങ്ങളായ വിലക്കയറ്റം, പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെ മാറ്റിവച്ച് തീവ്രദേശീയതയും ഹിന്ദുത്വവും ഉയര്‍ത്തിപ്പിടിച്ചാണ് നരേന്ദ്രമോദി പോര്‍ക്കളത്തിലിറങ്ങിയത്. ഭരണഘടന വിഭാവനം ചെയ്യുന്ന അഖണ്ഡഭാരതം എന്ന വികാരത്തെ, അഥവാ ദേശീയതയെ 'ഞങ്ങളും അവരു'മാക്കിയാണ് മോദി പടനയിച്ചത്.


നാനാത്വത്തിലെ ഏകത്വവും ബഹുസ്വരതയും പിച്ചിച്ചീന്തല്‍ സംഘ്പരിവാര്‍ അജന്‍ഡ തന്നെയാണ്. നിയമനിര്‍മാണ സഭകള്‍ക്ക് ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ പക്ഷപാതപരവും നീതിരഹിതവുമായി നിയമങ്ങള്‍ പാസാക്കാനും ഒരു വിഭാഗം ജനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ദോഷം വരുത്താനും സാധിച്ചേക്കും. ഭരണഘടനാ ശില്‍പികള്‍ അപകടകരമായ ഈ അവസ്ഥ മുന്‍കൂട്ടി കണ്ടണ്ടുകൊണ്ടണ്ടാണ് പൗരര്‍ക്ക് മൗലികാവകാശങ്ങള്‍ ഭരണഘടനയില്‍ ഉറപ്പുനല്‍കിയത്. അതുപോലെ തന്നെയാണ് ജാതി-മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍. സമത്വത്തിനുള്ള അവകാശവും മൗലിക സ്വാതന്ത്ര്യങ്ങള്‍ക്കുള്ള അവകാശവും ചൂഷണത്തിനെതിരേയുള്ള അവകാശവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങളും മറ്റും മൗലികാവകാശങ്ങളായി ഭരണഘടന ഉറപ്പുനല്‍കുന്നു.
ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോദി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അലങ്കരിച്ചുവച്ച ഇന്ത്യന്‍ ഭരണഘടനയെ നമസ്‌കരിക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്നു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം അനുസ്മരിച്ചത് മഹാത്മാഗാന്ധിയെയും മുഖ്യ ഭരണഘടനാ ശില്‍പി അംബേദ്കറെയും തന്റെ പ്രത്യയശാസ്ത്രത്തിന്റെ ശില്‍പികളെയുമായിരുന്നു. ഭരണഘടനാ നിര്‍മാണസഭയുടെ അധ്യക്ഷന്‍ ഡോ. രാജേന്ദ്രപ്രസാദിനെയോ ഭരണഘടനയ്ക്ക് ആമുഖമെഴുതിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെയോ ഭരണഘടനാ നിര്‍മാണത്തില്‍ സജീവ സാന്നിധ്യമായിരുന്ന മൗലാനാ ആസാദിനെയോ സര്‍ദാര്‍ പട്ടേലിനെയോ ഡോ. എസ്. രാധാകൃഷ്ണനെയോ അദ്ദേഹം പരാമര്‍ശിച്ചില്ല.


ജാതി, മതം, ഭാഷ, സംസ്‌കാരം തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങളുള്ള ഇന്ത്യയില്‍ എല്ലാ പൗരരും ഉള്‍ക്കൊള്ളുന്ന ഒരു സാഹോദര്യം ഉണ്ടെണ്ടങ്കില്‍ മാത്രമേ രാഷ്ട്രത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. തങ്ങളെല്ലാം ഒരേ മാതൃഭൂമിയുടെ മക്കളാണെന്നും തമ്മില്‍ സഹോദരങ്ങളാണെന്നും എല്ലാ പൗരര്‍ക്കും തോന്നണം. ആ സാഹോദര്യം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മോദി ഭരണത്തിന് സാധിച്ചില്ല എന്നത് ഏറ്റവും വേദനാജനകമായ കാര്യമാണ്. സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനു പകരം സാഹോദര്യത്തിനു കോട്ടം തട്ടുന്ന പ്രവൃത്തികളാണ് രാജ്യത്തുണ്ടണ്ടായത്.


അസഹിഷ്ണുതയും വര്‍ഗീയ ധ്രുവീകരണവും ബി.ജെ.പി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിയപ്പോള്‍ സ്വതന്ത്ര ഇന്ത്യയില്‍ സാഹോദര്യത്തിന് കനത്ത ആഘാതമേറ്റു. നമ്മുടെ സാംസ്‌കാരത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായ സഹിഷ്ണുതയും ബഹുസ്വരതയും പിന്തള്ളപ്പെടുകയാണ്. നെഹ്‌റുവിന്റെ ആശയങ്ങള്‍ ഈ രാജ്യത്തു നിലനില്‍ക്കുന്നിടത്തോളം കാലം ഫാസിസത്തിനും വര്‍ഗീയതയ്ക്കും ഇവിടെ തേരോട്ടം നടത്താന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് നെഹ്‌റുവിനെ തമസ്‌കരിക്കല്‍ മോദി സര്‍ക്കാര്‍ ഒരു നയമായി സ്വീകരിക്കാന്‍ കാരണം. നെഹ്‌റു വളര്‍ത്തിയെടുത്ത ജനാധിപത്യം മതേതരത്വം, സോഷ്യലിസം, സഹിഷ്ണുത, ശാസ്ത്രബോധം, ചേരിചേരാനയം തുടങ്ങിയവയെ ഇല്ലാതാക്കിയാല്‍ മാത്രമേ ഫാസിസത്തിന് വളരാന്‍ സാധിക്കൂ എന്നവര്‍ക്കറിയാം.


മതാധിഷ്ഠിത ദേശീയതയല്ല ഇന്ത്യന്‍ ദേശീയത എന്ന് മഹാത്മാഗാന്ധി ഉള്‍പെടെയുള്ള മഹാന്മാരായ ദേശീയനേതാക്കള്‍ സ്വാതന്ത്ര്യസമരകാലത്തു തന്നെ വ്യക്തമാക്കിയിട്ടുണ്ടണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യന്‍ ഭരണഘടനയാണ്. സാമൂഹിക, സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ ജനങ്ങള്‍ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ മാത്രം സ്വീകരിക്കുമ്പോഴേ ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കൂ. അമിതമായ നേതൃഭക്തിയും വീരാരാധനയും രാഷ്ട്രത്തെ അധഃപതനത്തിലേക്കും ഏകാധിപത്യത്തിലേക്കും മാത്രമേ നയിക്കുകയുള്ളൂ എന്നാണ് ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍ അഭിപ്രായപ്പെട്ടത്.


സ്വാതന്ത്ര്യസമരത്തെ എതിര്‍ത്തവരുടെയും ഒറ്റിക്കൊടുത്തവരുടെയും പിന്മുറക്കാരാണ് ഇന്ന് ഭരണത്തിലിരിക്കുന്നത്. അസഹിഷ്ണുതയെയും ഫാസിസത്തേയും എന്തു വിലകൊടുത്തും തടയുക എന്നതാണ് ഇന്ന് ഇന്ത്യയിലെ മതേതര-ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നിലുള്ള മുഖ്യവിഷയം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് 10 വര്‍ഷത്തിലധികം ബ്രിട്ടീഷ് ജയിലില്‍ അന്തിയുറങ്ങി, ഇന്ത്യയെ കണ്ടെണ്ടത്തി, 17 വര്‍ഷത്തോളം സ്വതന്ത്ര ഇന്ത്യക്കു നേതൃത്വം നല്‍കിയ നെഹ്‌റുവിന്റെ ഇന്ത്യയെ വര്‍ഗീയവിദ്വേഷത്തിലൂടെ ഇല്ലാതാക്കാന്‍ രാജ്യസ്‌നേഹികള്‍ സമ്മതിക്കരുത്.


ഇന്ത്യയുടെ വര്‍ത്തമാനകാല ശ്രേയസിന്റെ അടിസ്ഥാനം നെഹ്‌റു കുടുംബത്തിന്റെ നേതൃത്വം തന്നെയാണ്. നിലവിലുള്ള ഇന്ത്യന്‍ ഭരണഘടനയ്ക്ക് യാത്രാമൊഴി ചൊല്ലാനുള്ള ശ്രമമാണോ ഭരണഘടനയെ നമസ്‌കരിച്ചതുകൊണ്ട് മോദി ഉദ്ദേശിക്കുന്നത് എന്ന സംശയം ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടണ്ടാകാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  39 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago