ജോയ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു
തൃശൂര്‍: ജോയ് ആലുക്കാസിന്റെ സമ്പൂര്‍ണ സൂപ്പര്‍മാര്‍ക്കറ്റ് ഷോപ്പിങ് സംസ്‌കാരവുമായി മാള്‍ ഓഫ് ജോയുടെ ജോയ് മാര്‍ട്ട് തൃശൂരിലും പ്രവര്‍ത്തനമാരംഭിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ജോയ്മാര്‍ട്ട് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ചെറുപട്ടണങ്ങളിലും ലോകോത്തര ഷോപ്പിങ് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജോയ് മാര്‍ട്ടിന്റെ രണ്ടാമത്തെ സംരഭമാണിത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കുക എന്നതാണ് ജോയ് മാര്‍ട്ടിന്റെ പ്രഥമ ലക്ഷ്യമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.
ഒപ്പം ആധുനിക കാലത്തിന് ഇണങ്ങുന്ന സൗകര്യങ്ങളും സേവനങ്ങളും നല്‍കുക എന്നതും ജോയ് മാര്‍ട്ട് ലക്ഷ്യമിടുന്നു.
ജോയ് മാര്‍ട്ട് നല്‍കുന്ന സ്‌പെഷ്യല്‍ വിലയ്ക്ക് ഒട്ടനവധി ഉല്‍പന്നങ്ങള്‍ ഷോപ്പിങ് ആദായകരമാക്കുവാന്‍ ഉപഭോക്താവിനെ സഹായിക്കും. ഒരു ഉത്പന്നത്തിനൊപ്പം മറ്റൊരു ഉല്‍പന്നം സൗജന്യം, വിലക്കിഴിവുകള്‍, കോംബോ ഓഫറുകള്‍, ബില്‍ ഓഫറുകള്‍, സീസണല്‍ കിഴിവുകള്‍ എന്നിവയ്ക്ക് പുറമേ തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്കൊപ്പം സൗജന്യ സമ്മാനം തുടങ്ങി ഉപഭോക്താക്കള്‍ക്ക് എല്ലാ തരത്തിലും ആനന്ദകരമായ ഷോപ്പിംഗ് അനുഭവമാണ് ജോയ്മാര്‍ട്ട് ഒരുക്കിയിരിക്കുന്നത്.
ജോയ്മാര്‍ട്ട് ശൃംഖലയിലെ ആദ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് കോട്ടയത്തെ മാള്‍ ഓഫ് ജോയിലാണ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."