കോണ്‍ഗ്രസിലെ കലാപം; ചുമട്ട് തൊഴിലാളികള്‍ സി.ഐ.ടി.യുവില്‍ ചേര്‍ന്നു
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തില്‍ ഐ.എന്‍.ടി.യു.സി ചുമട്ടുതൊഴിലാളി യൂനിയനില്‍ നിന്ന് തൊഴിലാളികള്‍ രാജിവക്കുന്നു. കല്ലംപാറ മേഖയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ടി.യു.സി ചുമട്ടു തൊഴിലാളി യൂനിയനില്‍ നിന്ന് രണ്ടു തൊഴിലാളികള്‍ രാജിവച്ചു. കല്ലംപാറ ചേലക്കാതടത്തില് ഏലിയാസ്, വരടാട്ടില്‍ രാജന് എന്നിവരാണ് രാജിവച്ചത്. ഐ.എന്‍.ടി.യു.സിയുടെ തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിക്ഷേധിച്ചു കോണ്‍ഗ്രസില്‍ തുടരുന്ന ഗ്രൂപ്പു പോരില്‍ മനം മടുത്തുമാണ് രാജിവച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. രാജി വച്ച രണ്ടു തൊഴിലാളികളും സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളി യൂനിയനില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എം മൊയ്തു അംഗത്വം നല്കി സ്വീകരിച്ചു. ചടങ്ങില്‍ ചുമട്ടു തൊഴിലാളി യൂനിയന്‍ പഞ്ചായത്ത് സെക്രട്ടറി കെ.എം രാജന് അധ്യക്ഷനായി. സി.പി.എം ഏരിയാ കമ്മിറ്റി അംഗം ടി.വി സുനില്‍കുമാര്‍, ലോക്കല്‍ സെക്രട്ടറി ടി.പി രമേശ്വരന്‍, തെക്കുംകര പഞ്ചായത്ത വൈസ്് പ്രസിഡന്റ് സി.വി സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഏലിയാമ്മ ജോണ്സണ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."