HOME
DETAILS

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

  
backup
September 19 2018 | 02:09 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-9


കൊച്ചി: വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. തിരുവല്ല, കോയിപ്പുറം ആലുമൂട്ടില്‍ വീട്ടില്‍ രാജീവ് മാത്യു(34) ആണ് പിടിയിലായത്. പ്രതി പാലാരിവട്ടം ഗോള്‍ഡ് സ്യൂക്കില്‍ നടത്തിവന്നിരുന്ന മെഡ്‌ലൈന്‍ എച്ച്ആര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി വിദേശത്ത് സ്റ്റാഫ് നേഴ്‌സായി ജോലി വാഗ്ദാനം നല്‍കി പണം വാങ്ങിയശേഷം ജോലിയോ പണമോ നല്‍കാതെ വഞ്ചിച്ചതിനെതിരേ കൊടുങ്ങല്ലൂര്‍ സ്വദേശിയായ നഴ്‌സിന്റെ പിതാവ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതി ഇത്തരത്തില്‍ വിദേശത്തും സ്വദേശത്തുമുള്ള നിരവധി നഴ്‌സിങ് വിദ്യാര്‍ഥികളില്‍ നിന്നും ജോലി വാഗ്ദാനംചെയ്ത് ലക്ഷകണക്കിന് രൂപ തട്ടിയെടുത്തതായാണ് വിവരം.
പ്രതിയുടെ പേരില്‍ എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലിസ് സ്‌റ്റേഷന്‍, സെന്‍ട്രല്‍ പൊലിസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ പണം വാങ്ങി ചതിച്ചതിന് എട്ടോളം കേസുകളുണ്ട്. കേസുകളില്‍ ജാമ്യം എടുത്തശേഷം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നുവെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കേസിലെ രണ്ടാംപ്രതിയായ മധുവിനേയും അറസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. പാലാരിവട്ടം എസ്.എച്ച്.ഒ സനല്‍ എസ്, സബ് ഇന്‍സ്‌പെക്ടര്‍ ജിബി വി.എന്‍, സിനിയര്‍ സിപിഒ ജയകുമാര്‍, ശ്രീജി, സിപിഒ മാഹിന്‍, ശ്രീകാന്ത്, രതീഷ് ടി.ആര്‍ എന്നിവരടങ്ങിയ സംഘമാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പുതുക്കാട് നിന്നും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

പ്രിയ അര്‍ജുന് വിട; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്; സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago