വിലയിടിഞ്ഞു; കുരുമുളക് കര്‍ഷകര്‍ ദുരിതത്തില്‍
കൊല്ലം: കുരുമുളക് വിലയില്‍ വന്‍ ഇടിവ്. വിലകുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കിലോയ്ക്ക് 300 രൂപയാണ് ഇപ്പോഴത്തെ വിപണി വില. ഒരു മാസത്തിനിടെ മാത്രം കിലോയ്ക്ക് 30 രൂപ കുറഞ്ഞു.
മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് ഇക്കൊല്ലത്തെ ഉല്‍പാദനം. എങ്കിലും പ്രതിദിനം മൂന്ന് രൂപ വരെ കുറയുന്ന സാഹചര്യമാണ്. ഇത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും വിളവെടുപ്പ് തുടങ്ങിയതാണ് വിലയിടിവിനു കാരണമെന്ന് മൊത്ത വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ഗുണമേന്മ കുറഞ്ഞ വിയറ്റ്‌നാം മുളക് വന്‍ തോതില്‍ വിപണിയിലേക്ക് എത്തുന്നതും വിലയിടിവിന് കാരണമായി.
ഉല്‍പാദനം കുറയുമ്പോള്‍ പതിവായുണ്ടാകുന്ന വിലക്കയറ്റവും ഇത്തവണയുണ്ടായില്ല. ഇറക്കുമതി മുളകിന് കുറഞ്ഞ വില നിശ്ചയിച്ച സര്‍ക്കാര്‍ നടപടി കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടപ്പായില്ല.
വിളവെടുപ്പിന് ഭീമമായ തുക ചെലവാകുന്ന കര്‍ഷകന് ഉല്‍പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്നത് തുച്ഛമായ തുക മാത്രമാണ്.
വിലയിടിയുന്ന സാഹചര്യത്തില്‍ ഇക്കുറി നിത്യചെലവിന് പോലും പണമില്ലാതെ കര്‍ഷകര്‍ വലയേണ്ടിവരും. കുരുമുളക് കൃഷിയെ മാത്രം ആശ്രയിച്ചു ഉപജീവനം നടത്തുന്ന ചെറുകിട കര്‍ഷകരെയാണ് വിലയിടിവ് സാരമായി ബാധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."