പകര്‍ച്ചവ്യാധി പ്രതിരോധം: മെയ് 28 ന് ശൂചീകരണ യജ്ഞം
തൃശൂര്‍: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മെയ് 28 ജില്ലയില്‍ തീവ്ര ശുചീകരണ യജ്ഞം നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണിത്.
ആരോഗ്യ ഹോമിയോആയുര്‍വേദം വകുപ്പുകള്‍ , കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍, ശുചിത്വമിഷന്‍, കുടുംബശ്രീ, സാമൂഹ്യനീതി വകുപ്പ്, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ശുചീകരണം. ഇതിനു മുന്നോടിയായി എല്ലാ ഓടുകളും, കാനകളും മഴവെളളം ഒഴുകിപ്പോകുന്നതിനു പര്യാപ്തമായ രീതിയില്‍ വൃത്തിയാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനു വേണ്ട നടപടികള്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഹൈവേയില്‍ റോഡ് പണിയുടെ ഭാഗമായി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടാത്തരീതിയില്‍ ക്രമീകരിക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കി. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുളളതായും മരുന്ന് ഉള്‍പ്പെടെയുളള ജീവന്‍ രക്ഷാ സാമഗ്രികള്‍ ലഭ്യമാക്കിയതായായും ഡി.എം.ഒ അറിയിച്ചു.
മെയ് 28 നു നടക്കുന്ന ശൂചീകരണ യജ്ഞത്തിന്റെ ഭാഗമായി സ്‌ക്വാഡുകള്‍ രൂപീകരിച്ച് വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാമെന്നും വെള്ളം കെട്ടി നിന്ന് കൊതുകു വളരാനുളള സാഹചര്യം ഒഴിവാക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഡെങ്കി പനി ബാധിച്ച ഒല്ലൂര്‍ പുതൂര്‍ മേഖലകളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജനങ്ങളുടെ പങ്കാളിത്തത്തോടെ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."