ബോട്ട് സര്‍വിസ് നിര്‍ത്തി; പ്രതിഷേധവുമായി യാത്രക്കാര്‍
മട്ടാഞ്ചേരി: ദിനേന നിരവധി പേര്‍ യാത്ര ചെയ്യുന്ന മട്ടാഞ്ചേരി ബോട്ട് ജെട്ടിയില്‍ നിന്നുള്ള സര്‍വ്വീസ് അനന്തമായി നിര്‍ത്തിവച്ചത് യാത്രക്കാരെ വലയ്ക്കുന്നു. വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സര്‍വിസ് ഉപയോഗപ്പെടുത്തുന്നത്.
വില്ലിങ്ങ്ടന്‍ ഐലന്റിലേക്കും നഗരത്തിലേക്കും ജോലിക്കും വിവിധ ആവശ്യങ്ങള്‍ക്കുമായി പോകുന്നവര്‍ മട്ടാഞ്ചേരി ബോട്ട് ജെട്ടിയില്‍ നിന്നുള്ള സര്‍വിസിനെയാണ് ആശ്രയിക്കുന്നത്. പനയപ്പിള്ളി, ചുള്ളിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഫോര്‍ട്ട്‌കൊച്ചി ജെട്ടിയിലെത്താന്‍ ഏറെ ചുറ്റി വരേണ്ടതുണ്ട്. ബസ് യാത്രയാകട്ടേ വലിയ ചിലവും സമയ നഷ്ടവുമാണ് വരുത്തി വെക്കുന്നത്. ഇത് മൂലമാണ് യാത്രക്കാര്‍ ബോട്ട് സര്‍വിസിനെ ആശ്രയിക്കുന്നത്.
എക്കല്‍ അടിഞ്ഞതിനാല്‍ ബോട്ട് അടുപ്പിക്കാന്‍ കഴിയില്ലെന്നാണ് ജലഗതാഗത വകുപ്പ് അധികൃതരുടെ വാദം. ഇതിനായി ഡ്രഡ്ജിങ് നടത്തണം. ഡ്രഡ്ജിങ് ഈ അടുത്തൊന്നും നടക്കുമെന്ന പ്രതീക്ഷയും അധികൃതര്‍ നല്‍കുന്നില്ല. എന്നാല്‍ ടൂറിസ്റ്റ് ബോട്ടുകളും ഫിഷിങ്ങ് ബോട്ടുകളും ഈ ഭാഗത്ത് അടുക്കുമ്പോള്‍ യാതൊരു തടസ്സവുമില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടിന് മാത്രം എന്തേ അടുക്കാന്‍ കഴിയാത്തതെന്നും നാട്ടുകാര്‍ ചോദിക്കുന്നു. നേരത്തേ സര്‍വിസ് നിര്‍ത്തിവച്ചപ്പോള്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍വിസ് പുനരാരംഭിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം വീണ്ടും നിര്‍ത്തി വെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബോട്ട് സര്‍വിസ് നിര്‍ത്തിയതിനെതിരെ വിദേശ വിനോദ സഞ്ചാരികള്‍ സമരം ചെയ്തിരുന്നു. ചാര്‍ട്ട് ചെയ്ത് വരുന്ന ഇവര്‍ക്ക് സമയത്തിന് ബോട്ട് കിട്ടിയില്ലെങ്കില്‍ എല്ലാം തകിടം മറിയും ഇതാണ് ശക്തമായ പ്രതിഷേധത്തിനിടയാക്കിയത്. ബോട്ട് സര്‍വിസ് സുഗമമായി നടത്താന്‍ ഡ്രഡ്ജിങ് നടത്തണമെങ്കില്‍ അത് അടിയന്തിരമായി ചെയ്യണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വകാര്യ ബസുകളെ സഹായിക്കാന്‍ ജലഗതാഗത വകുപ്പ് ജീവനക്കാര്‍ നടത്തുന്ന കള്ളക്കളിയാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. േബാട്ട് സര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."