HOME
DETAILS

കൊവിഡ് വാക്‌സിന്‍ അന്തിമ പരീക്ഷണത്തില്‍ 90 ശതമാനം ഫലപ്രാപ്തി; ശുഭവാര്‍ത്തയുമായി യു.എസ് കമ്പനി ഫൈസര്‍

  
backup
November 09 2020 | 14:11 PM

covid-vaccine-90-effective-in-phase-3-trial-says-pfizer

 

വാഷിങ്ടണ്‍: ലോകമാകെ വ്യാപിച്ചുകിടക്കുന്ന കൊറോണ വൈറസിനെ തുരത്താനുള്ള വാക്‌സിന്റെ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തില്‍ നിര്‍ണായക ഫലപ്രാപ്തി നേടിയതായി യു.എസ് മരുന്നുകമ്പനിയായ ഫൈസര്‍. ആദ്യ ഡോസ് നല്‍കി 28 ദിവസത്തിനു ശേഷവും രണ്ടു ഡോസുകള്‍ നല്‍കിയുള്ള രണ്ടാമത്തെ പരീക്ഷണത്തില്‍ ഏഴു ദിവസത്തിനുള്ളിലും വൈറസില്‍ നിന്നുള്ള സംരക്ഷണം ലഭിച്ചതായി കമ്പനി അവകാശപ്പെട്ടു. പരീക്ഷണം നടത്തിയതില്‍ 90 ശതമാനവും ഫലപ്രാപ്തി നേടിയെന്നാണ് ഫൈസര്‍ ചെയര്‍മാനും സി.ഇ.ഒയുമായ ആല്‍ബര്‍ട്ട് ബോര്‍ള പറയുന്നത്.

ലോകത്താകെയുള്ള കൊവിഡ് രോഗികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ നിര്‍ണായകമായ പടി പിന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ പരീക്ഷണത്തിന്റെ അന്തിമഘട്ടവും മൂന്നാംഘട്ടവുമായ പരീക്ഷണം പൂര്‍ത്തിയാക്കുന്ന ലോകത്തെ ആദ്യ കമ്പനിയാണ് ഫൈസര്‍.

2020 ല്‍ തന്നെ ആഗോളതലത്തില്‍ അഞ്ചു കോടി വാക്‌സിന്‍ വിതരണം ചെയ്യാനാവുമെന്നും ഫൈസര്‍ വ്യക്തമാക്കി. 2021 ല്‍ 1.3 ബില്യണ്‍ ഡോസുകളും വിതരണത്തിനൊരുക്കുമെന്നും ഫൈസര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago