സാമൂഹ്യ മാധ്യമങ്ങളില്‍ നേരിട്ട് സജീവമാകാന്‍ സൈബര്‍വിങുമായി സി.പി.എം
കൊടുങ്ങല്ലൂര്‍: സാമൂഹ്യ മാധ്യമങ്ങളില്‍ നേരിട്ട് സജീവമാകാന്‍ സൈബര്‍ വിങുമായി സി.പി.എം. ഇനിയുള്ള കാലം സാമൂഹ്യ മാധ്യമങ്ങളുടേതാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം പുതിയ ചുവടുവെയ്പ്പ് നടത്തുന്നത്.
എരിയ തലത്തിലെ ഒരു കോഓര്‍ഡിനേറ്റര്‍ക്കായിരിക്കും സൈബര്‍ വിങിന്റെ ചുമതല. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും ഓരോ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് രണ്ട് പേര്‍ വീതവും സൈബര്‍ വിങിലുണ്ടാകും.
ലോക്കല്‍ കമ്മിറ്റി തലത്തിലുള്ള സൈബര്‍ വിങില്‍ ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ബ്രാഞ്ച് കമ്മിറ്റിയംഗങ്ങള്‍ വീതവുമാണ് വിങിലുണ്ടാകുക. ഫെയ്‌സ് ബുക്ക് ,വാട്‌സ് ആപ്പ് എന്നിവ വഴി പാര്‍ട്ടി ആശയങ്ങള്‍ പ്രചരിപ്പിക്കുക ,എതിര്‍പ്രചരണങ്ങളെ പ്രതിരോധിക്കുക, യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയ ചുമതലകളാണ് സൈബര്‍ വിങിനുള്ളത് .
നിലവില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വ്യക്തിപരമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശയ പ്രചരണം നടത്തി വരുന്നുണ്ട് ,ചില മേഖലകളില്‍ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും കീഴില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുമുണ്ട്.
എന്നാല്‍ പാര്‍ട്ടി നയങ്ങള്‍ ശക്തമായി പൊതു സമൂഹത്തിലെത്തിക്കണമെങ്കില്‍ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒരു സംവിധാനം വേണമെന്ന നിലപാടിലാണ് നേതൃത്വം.
സമീപകാലത്ത് പാര്‍ട്ടി അനുഭാവികളില്‍ നിന്നു പോലും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒളിയമ്പുകള്‍ നേരിടേണ്ടി വന്ന സാഹചര്യത്തില്‍ സൈബര്‍ യുദ്ധത്തില്‍ പിഴവ് പറ്റാതിരിക്കുവാനും സാമൂഹ്യ മാധ്യമങ്ങളില്‍ പാര്‍ട്ടി നേരിട്ട് സജീവമാകണമെന്നാണ് സി.പി.എമ്മിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."