HOME
DETAILS
MAL
ശൈത്യകാലത്ത് കൊവിഡ് വ്യാപകമാവാന്‍ സാധ്യത: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
backup
November 09 2020 | 17:11 PM
ന്യൂഡല്‍ഹി: കൊവിഡ് വിഷയത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആസന്നമായ ശൈത്യകാലത്ത് കൊവിഡ് വ്യാപകമാവാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് കേരളം, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ധന് മുന്നറിയിപ്പ് നല്കി.
ശൈത്യകാലവും ഉത്സവ സീസണും കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
നിലവില്‍ രാജ്യത്ത് ആക്ടീവായ കേസുകളില്‍ 0.44 ശതമാനത്തിന് മാത്രമാണ് വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സ ആവശ്യമുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."