HOME
DETAILS

ആധാര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി

  
backup
May 17 2017 | 20:05 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

ന്യൂഡല്‍ഹി: ആധാര്‍ കേസ് കേള്‍ക്കുന്ന സുപ്രിംകോടതി ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു പിന്‍മാറി. കേസ് പരിഗണിക്കേണ്ട പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ ഉടന്‍ പ്രഖ്യാപിക്കും. അഭിഭാഷകനായിരിക്കെ മുമ്പ് ആധാര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സാഹചര്യത്തിലാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ പിന്‍മാറ്റം.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്യുന്ന പൊതുതാല്‍പ്പര്യ ഹരജിയാണ് സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് മുമ്പാകെയുള്ളത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ഉത്തരവ് മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹരജി ഇന്നലെ പരിഗണിക്കാനിരിക്കുകയായിരുന്നു.
മുത്വലാഖ് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനാണ് ആധാര്‍ കേസ് ഈ വേനലവധിക്കു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആധാര്‍ ഇല്ലാത്ത നിരവധി പേര്‍ക്ക് ജൂലൈ ഒന്നു മുതല്‍ കേന്ദ്ര സഹായം ലഭിക്കാത്ത ഗുരുതര സാഹചര്യമുണ്ടെന്ന് ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  6 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  6 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  7 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  7 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  7 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  8 hours ago