HOME
DETAILS

ദുരിതത്തിലായി വ്യാപാരികളും യാത്രക്കാരും

  
backup
September 19 2018 | 02:09 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95


പാലക്കാട്: നഗരത്തില്‍ മുനിസിപ്പല്‍ സ്റ്റാന്റിനു സമീപം കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണതിന്റെ പശ്ചാത്തലത്തില്‍ സമീപത്തെ മുനിസിപ്പല്‍ സ്റ്റാന്റ് അടച്ചുപൂട്ടി ഒന്നരമാസം പിന്നിട്ടിട്ടും ബസുകള്‍ സ്റ്റാന്റിലേക്ക് തിരികെയെത്തിക്കുന്നതില്‍ അനിശ്ചിതത്വങ്ങല്‍ തുടരുന്നു.
മുനിസിപ്പല്‍സ്റ്റാന്റില്‍ നിന്നും സര്‍വിസ് നടത്തിയിരുന്ന മുഴുവന്‍ ബസുകളും സ്റ്റേഡിയംസ്റ്റാന്റിലേക്ക് മാറ്റിയതോടെ യാത്രക്കാരും വ്യാപാരികളുമാണ് നാളുകളായി ദുരിതത്തിലായിരിക്കുന്നത്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടത്തിലെ ലോഡ്ജ്, സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഓഫിസ്, താഴത്തെ വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയെക്കെ ഒഴിപ്പിച്ച് ഇരുമ്പുഗ്രില്‍ ഉപയോഗിച്ച് സ്റ്റാന്റ് അടച്ചുകെട്ടിയിരിക്കുകയാണ്. യാത്രക്കാരുടെയും വ്യാപാരികളുടെയും വിഷയം ഗൗരവമായതോടെ മുനിസിപ്പല്‍ സ്റ്റാന്റിലേക്ക് ബസുകളെത്തിക്കുന്നതിനായി നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ നടത്താനിരുന്ന കുത്തിയിരിപ്പു സമരവും കാറ്റില്‍പ്പറന്നു.
സ്റ്റാന്റില്‍ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പിക്കാതെ ബസുകളെകയറ്റില്ലെന്ന് ബസുടമകളുടെ സംഘടന പറയുമ്പോള്‍ നഗരസഭയുടെയും ആര്‍.ടി.ഒ. യുടെയും ട്രാഫിക് പൊലിസിന്റെയും നിലപാടുകളില്‍ യാത്രക്കാരിപ്പോള്‍ വട്ടംകറങ്ങിയിരിക്കയാണ്. ഒടുക്കം നഗരസഭ സ്റ്റാന്റിനകത്ത് കാത്തിരിപ്പുകേന്ദ്രം പണിത് വിഷയത്തില്‍ അന്തിമതീരുമാനമെടുത്തെങ്കിലും ഇതും ഫലവത്താകുമോയെന്ന് കണ്ടറിയണം. സ്റ്റാന്റിന്റെ വടക്കുവശത്ത് രണ്ടടിയോളം ഉലരമുള്ള നടപ്പാതക്കുമുകളിലാണ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഒരെണ്ണം പണിതിരിക്കുന്നതെന്നിരിക്കെ ഇതിലേക്ക് യാത്രക്കാര്‍ എങ്ങനെ കയറിയിരിക്കുമെന്നതു കണ്ടുതന്നെയറിയണം.
ഒന്നോ രണ്ടോ കാത്തിരിപ്പുകേന്ദ്രത്തില്‍ വിഷയമവസാനിക്കില്ലെന്നതാണ് ഇനി കാണാന്‍ പോവുന്ന പൂരം. കോയമ്പത്തൂര്‍, കോഴിക്കോട്, നിലമ്പൂര്‍ തുടങ്ങി ദീര്‍ഘദൂര സര്‍വിസുകളില്‍ എഴുപതോളം ബസുകള്‍ 300 ലധികം സര്‍വിസുകളാണ് മുനിസിപ്പല്‍സ്റ്റാന്റില്‍ നിന്നും നടത്തുന്നത്. ഇത്രയും ബസുകള്‍ വന്നുപോവുന്ന സ്റ്റാന്റില്‍ രണ്ടു കാത്തിരിപ്പുകേന്ദ്രത്തില്‍ പ്രശ്‌നം തീരില്ലെന്നതിനാല്‍ യാത്രക്കാര്‍ക്കും ബസുകളിലെ ജീവനക്കാര്‍ക്കും ആവശ്യമായ മറ്റു സൗകര്യങ്ങള്‍ കൂടി നടപ്പാക്കേണ്ടതുണ്ട്. പൊലിസ് എയ്ഡ്‌പോസ്റ്റ്, യാത്രക്കാര്‍ക്കുള്ള വിശ്രമമുറി, ഭക്ഷണശാലകള്‍ എന്നിവയൊന്നുമൊരുക്കാതെ രണ്ടു താല്‍ക്കാലിക കാത്തിരിപ്പുകേന്ദ്രത്തിലൊതുക്കുന്ന നഗരസഭയുടെ നടപടി അപലപനീയമാണ്. മുനിസിപ്പല്‍സ്റ്റാന്റ് അടച്ചതോടെ ഇതില്‍ കച്ചവടം ചെയ്തിരുന്ന വഴിവാണിഭക്കാരും സമീപത്തെ വ്യാപാരികളും പ്രതിസന്ധിയിലായിരിക്കയാണ്. ഇതിനു പുറമെ സ്റ്റാന്റിനകത്തെ പത്ര ഏജന്റുമാരുടെ പ്രവര്‍ത്തനവും അവതാളത്തിലായി. ഇവര്‍ തല്‍ക്കാലം ടൗണ്‍ സ്റ്റാന്റില്‍ പത്രക്കെട്ടുകളുടെ വിതരണവും തരംതിരിക്കലും നടത്തുന്നുണ്ടെങ്കിലും ഇതിലും അസ്വാരസ്യങ്ങളുടലെടുക്കുകയാണ്. സ്റ്റാന്റ് അടച്ചതോടെ സമീപത്തെ മാര്‍ക്കറ്റില്‍ നിന്നും കെട്ടുകളയക്കാന്‍ സ്റ്റേഡിയം സ്റ്റാന്റിലെത്തേണ്ട സ്ഥിതിയാണ്. സ്റ്റാന്റിനു പിന്നിലുള്ള കോഴിക്കടകളിലും ഭക്ഷണശാലകളിലും വ്യാപാരം കുറഞ്ഞ സ്ഥിതിയാണിപ്പോള്‍.
അടിസ്ഥാനസൗകര്യങ്ങളൊരുക്കി സ്റ്റാന്റിലേക്ക് ബസുകളെത്തിക്കാന്‍ കാലമേറെ കഴിയുമെന്നു പറയുമ്പോഴും സമീപത്തെ തകര്‍ന്ന കെട്ടിടത്തിന്റെ ബാക്കിഭാഗം പൊളിച്ചുമാറ്റല്‍ കടലാസിലൊതുങ്ങുകയാണ്. മുനിസിപ്പല്‍ സ്റ്റാന്റിലേക്ക് ബസുകള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും വ്യാപാരികളും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  22 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago