HOME
DETAILS

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹോദരങ്ങളായ രണ്ടുപേര്‍ പിടിയില്‍

  
backup
June 19 2019 | 19:06 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af-7


ഭീഷണിപ്പെടുത്തി പണവും തട്ടി


അഞ്ചല്‍(കൊല്ലം): സ്വകാര്യ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ സഹപാഠിയും അയാളുടെ സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. അഗസ്ത്യകോട് സ്വദേശികളായ അഫ്‌സര്‍ (18), സഹോദരന്‍ ഇജാസ് (20) എന്നിവരാണ് പിടിയിലായത്.


സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: പാലോട് സ്വദേശിനിയായ പെണ്‍കുട്ടി കുളത്തുപ്പുഴയിലുള്ള മുത്തശ്ശിയുടെ വീട്ടില്‍ നിന്നാണ് പഠിക്കാന്‍ പോയിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് പ്രതികളിലൊരാളായ അഫ്‌സറിന്റെ പിറന്നാള്‍ ആഘോഷത്തിനായി പെണ്‍കുട്ടിയും മറ്റുചില സഹപാഠികളും അഫ്‌സറിന്റെ വീട്ടിലെത്തിയിരുന്നു. ആഘോഷത്തിനിടെ വസ്ത്രത്തില്‍ പടര്‍ന്ന കളര്‍ കഴുകിക്കളയാന്‍ പോയ പെണ്‍കുട്ടിയെ അഫ്‌സര്‍ പീഡനത്തിനിരയാക്കുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം അഫ്‌സറിന്റെ മൂത്ത സഹോദരന്‍ ഇജാസ് രാത്രിയില്‍ രഹസ്യമായി കുളത്തുപ്പുഴയിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അനുജന്‍ പീഡിപ്പിച്ച വിവരം അറിഞ്ഞെന്നും ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. കതകുതുറന്നു അകത്ത് കയറിയ ഇജാസ് ഇവിടെ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.
പിന്നീട് ഇരുവരും പീഡിപ്പിച്ച വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയോട് 25,000 രൂപ ആവശ്യപ്പെട്ടു. ഭീഷണി തുടര്‍ന്നതോടെ ബംഗളൂരുവില്‍ ഉള്ള ബന്ധുവഴി പെണ്‍കുട്ടി സുഹൃത്തിന്റെ അക്കൗണ്ടില്‍ 25,000 രൂപ നിക്ഷേപിച്ചു. സുഹൃത്തിന്റെ എ.ടി.എം കാര്‍ഡ് ഇജാസിന് കൈമാറുകയും ചെയ്തു. കാര്‍ഡുമായ പോയ ഇജാസ് 25,000 രൂപക്ക് പുറമേ അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടായിരുന്ന മൂവായിരം രൂപകൂടി പിന്‍വലിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഭീഷണിയുമായി എത്തിയ ഇജാസ് ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപയാണ്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ പെണ്‍കുട്ടി കൈഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു.


പിന്നീടും ഭീഷണി തുടര്‍ന്നതോടെ നാടുവിട്ട പെണ്‍കുട്ടിയെ ബംഗളൂരില്‍ നിന്നും കണ്ടെത്തി തിരികെയെത്തിച്ച പാലോട് പൊലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരവും തുടര്‍ന്നുള്ള ഭീഷണിയും പുറത്തായത്. ഇതോടെ കേസ് കുളത്തുപ്പുഴ പൊലിസിന് കൈമാറി. കുളത്തുപ്പുഴ പൊലിസ് രണ്ടുപ്രതികളെയും പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇരുവരെയും തെളിവെടുപ്പിന് ശേഷം പുനലൂര്‍ കോടതിയില്‍ ഹജാരാക്കി റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  29 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago