നടുവൊടിക്കും ഇതുവഴി യാത്ര...
പട്ടാമ്പി: റോഡുകളിലെ കുഴിയും പൊടിയും വാഹനയാത്രികരെ പ്രയാസത്തിലാക്കുന്നു. പട്ടാമ്പി-ഷൊര്‍ണൂര്‍ റോഡ്, പുലാമന്തോള്‍-പട്ടാമ്പി റോഡ് എന്നിവ വഴിയുള്ള യാത്രകളാണ് അസഹ്യമായിരിക്കുന്നത്.
വലിയ കുഴികളില്‍ വീണ് ഇരുചക്രവാഹനയാത്രികരടക്കമുള്ളവര്‍ക്ക്് അപകടം സംഭവിക്കുന്നത് നിത്യ കാഴ്ചകളായി മാറി. ചരക്ക് വാഹനങ്ങളടക്കമുള്ളവ കുഴിയില്‍ ചാടി കേട്പാടുകള്‍ പറ്റി ഗതാഗത സ്തംഭനത്തിനും വഴിയൊരുക്കിയതോടെ പാലക്കാട്-പട്ടാമ്പി റോഡില്‍ ഗതാഗതകുരുക്ക് വര്‍ധിച്ചു.
അതോടപ്പം വാഹനങ്ങള്‍ ചീറിപാഞ്ഞ് സഞ്ചരിക്കുന്നതോടെ പൊടിശല്യവും കൂടി. നിലവില്‍ താലൂക്കിലെ റോഡുകളിലെ അറ്റകുറ്റപണികള്‍ നടത്താന്‍ ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പണി മന്ദഗതിയിലാണ്. ശക്തമായ മഴ പെയ്ത് പോയതോടെ റോഡുകളിലെ കുഴികളില്‍ വെള്ളം കെട്ടിനിന്നും ചെളിവന്ന് കൂടി വലുതായിട്ടുമുണ്ട്. പട്ടാമ്പി ടൗണിലെ പെരിന്തല്‍മണ്ണ റോഡ് ജംങ്ഷനിലാണ് വലിയ കുഴികള്‍ ഉള്ളത്. കഴിഞ്ഞദിവസം ലോറിയില്‍ കയറ്റിപോകുകയായിരുന്ന ജെ.സി.ബി കുഴിയില്‍ വീണതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച്് വീണിരുന്നു.
സംഭവം നടന്ന ദിവസം സമാന റോഡില്‍ രണ്ട് ചരക്ക് വാഹനങ്ങളും കുഴിയില്‍ വീണ് ഗതാഗത കുരുക്കിന് ഇടയാക്കിയിരുന്നു. കുഴിയില്‍ ചാടിയ ബസില്‍ നിന്ന് വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ച് വീണതിനും ഷൊര്‍ണൂര്‍ റോഡില്‍ കഴിഞ്ഞ ദിവസം സംഭവിച്ചു. അപകടങ്ങള്‍ വര്‍ധിച്ചിട്ടും റോഡ് നവീകരണത്തിന് പരിഹാരം കാണാത്ത വകുപ്പ് മേധാവികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ദൈനം ദിനം നിരവധി വാഹനങ്ങള്‍ പോകുന്ന റോഡുകളിലെ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്.
അതെ സമയം പെരിന്തല്‍മണ്ണ റോഡില്‍ ഭാഗികമായി കുഴികള്‍ അടച്ചിരുന്നെങ്കിലും വേണ്ടത്ര രീതിയിലുള്ള പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. അത് കൊണ്ട തന്നെ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി റോഡ് നവീകരണം നടത്തണമെന്ന് ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതെ സമയം കൂമ്പന്‍കല്ല്്-മുതുതല റോഡിന് അനുവദിച്ച ഫണ്ട് വക മാറ്റി പുലാമന്തോള്‍-പട്ടാമ്പി റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താനുള്ള എം.എല്‍.എയുടെ ശ്രമത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."