ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താല 12ാം ക്ലാസ് പാസായി
ചണ്ഡീഗഡ്: ഇന്ത്യന്‍ ലോക്ദള്‍ നേതാവും മുന്‍ഹരിയാന മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗത്താല തന്റെ 82ാം വയസില്‍ 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പാസായ സന്തോഷത്തിലാണ്. അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ജയില്‍വാസമനുഭവിക്കുന്ന അദ്ദേഹം 12ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് കരസ്ഥമാക്കിയാണ് വിജയിച്ചതെന്ന് മകനും ഹരിയാന നിയമസഭാംഗവുമായ അഭയ് ചൗത്താല അറിയിച്ചു.
82ാം വയസിലും അദ്ദേഹം പഠിക്കുന്നുവെന്നത് തങ്ങളുടെ കുടുംബത്തിലെ ഒരോ അംഗങ്ങള്‍ക്കും പുതിയ പ്രചോദനമാണ് നല്‍കുന്നതെന്നും അഭയ് പറഞ്ഞു.
ജയിലില്‍ നിന്നുകൊണ്ട് കോളജ് വിദ്യാഭ്യാസത്തിനുള്ള ശ്രമത്തിലാണ് ഇനിയദ്ദേഹമെന്നും മകന്‍ അറിയിച്ചു. ജയില്‍ ലൈബ്രറി പരമാവധി ഉപയോഗപ്പെടുത്താനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.
2000ല്‍ മുഖ്യമന്ത്രിയായിരിക്കെ 3206 പ്രൈമറി സ്‌കൂള്‍ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അദ്ദേഹം ജയിലിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."