HOME
DETAILS

ജനസേവനം മുഖമുദ്രയാക്കിയ നേതാവ്

  
backup
November 09 2020 | 21:11 PM

5464323526-2020

ജനസേവനത്തിനു മുഴുവന്‍ സമയവും നീക്കിവയ്ക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ആത്മാര്‍ഥതയോടുകൂടി മത, രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ രംഗത്ത് തിളങ്ങിനില്‍ക്കുകയും ചെയ്ത അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു ഇന്നലെ വിടപറഞ്ഞ സി. മോയിന്‍കുട്ടി. സാധാരണ രാഷ്ട്രീയജീവിതത്തിന്റെ പാതയില്‍നിന്ന് വ്യതിചലിച്ച് തികച്ചും വ്യത്യസ്തവും അതേസമയം നൈതികവുമായ രാഷ്ട്രീയ മാതൃക തീര്‍ത്ത അദ്ദേഹം സ്വജീവിതം തന്നെ സേവനമാക്കുന്നതില്‍ വിജയിച്ചു. വ്യക്തി വിശുദ്ധി, എളിമ, സൗമ്യത തുടങ്ങിയ നല്ല ഗുണങ്ങള്‍ മുഖമുദ്രയാക്കി, സയ്യിദന്മാരെയും പണ്ഡിതന്മാരെയും അതിരറ്റ് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായും പോഷക സംഘടനകളുമായും അഭേദ്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.


ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മതേതര വിശ്വാസികളുടെ അഭിമാനമായിരുന്നു. എല്ലാ മേഖലകളിലും വര്‍ഗീയത കൊടികുത്തി വാഴുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തുപിടിക്കുകയും പക്ഷപാതിത്വമോ അവഗണനയോ കൂടാതെ നാടിന്റെ നന്മക്കു വേണ്ടി പരിശ്രമം നടത്തി, മാതൃകയായ ജനസേവകനായി നിലകൊണ്ടു. മത, ജാതി, രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങളെ ഒന്നായി കാണാന്‍ കഴിയുന്ന മോയിന്‍കുട്ടി എന്ന രാഷ്ട്രീയ നായകന്റെ വ്യക്തിത്വം തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളുകയായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിനുള്ള കഴിവ് ഏവരും അംഗീകരിച്ചതാണ്.


വികസന രംഗത്ത് പിന്നോക്കം നിന്നിരുന്ന ഒരു ദേശത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലതയും വേഗതയും കാര്യപ്രാപ്തിയും എല്ലാവരുടെയും പ്രശംസ പിടച്ചുപറ്റിയിരുന്നു. ജനോപകാരപ്രദമായ കാര്യങ്ങള്‍ സ്വപ്രയത്‌നത്താല്‍ സാധിച്ചതിലൂടെ നൈപുണ്യമുള്ള ഒരു ഭരണാധികാരികൂടിയാണെന്ന് തെളിയിച്ചു. താന്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ കൃത്യസമയത്ത് തന്നെ ചെയ്തു തീര്‍ത്ത അദ്ദേഹത്തിന്റെ കഴിവുകള്‍ പൊതുജനങ്ങള്‍ക്കു എന്നും ആശ്വാസവും കരുത്തുമായിരുന്നു. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാനും വികസന പരിപാടികള്‍ സുതാര്യമാക്കുവാനും നിശ്ചയദാര്‍ഢ്യത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. അനുസരണയുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍, ആജ്ഞാശക്തിയുള്ള നേതാവ്, മണ്ഡലത്തിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞ ജനപ്രതിനിധി, ഊര്‍ജ്ജസ്വലതയുടെ പ്രതീകം - ഇതൊക്കെയായിരുന്നു സി. മോയിന്‍കുട്ടി. തൂവെള്ള വസ്ത്രത്തിന്റെ ഒളിമയില്‍ വെണ്‍മയൂറുന്ന നേതൃപാടവവുമായി എതിരാളികളില്‍പോലും വിസ്മയം ചൊരിയാന്‍ സാധിച്ചു. സാധാരണക്കാരെ സ്‌നേഹിക്കുകയും എന്നും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. ആരുടെ മുമ്പിലും തലകുനിക്കാതെ ന്യായമായ പ്രശ്‌നങ്ങളില്‍ സത്യസന്ധമായ നിലപാട് സ്വീകരിച്ച് പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ അനുകരണീയമായ സവിശേഷതയുള്ള വ്യക്തിത്വമാണ് വിടപറഞ്ഞിരിക്കുന്നത്.


പാവപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെല്ലാനും ദുഃഖിക്കുന്നവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും അത്താണിയാകാനും ആ മനസ് എന്നും വെമ്പല്‍ കൊള്ളുകയായിരുന്നു. ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ക്ക് താങ്ങും തണലുമായിരുന്നു അദ്ദേഹം. സഹായിച്ചതൊന്നും ആരോടും വിളിച്ചുപറഞ്ഞില്ല. കൂടെയുള്ളവര്‍പോലും അറിയാതെ അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ സദാ സന്നദ്ധനായിരുന്നു. സഹായത്തിന് മതത്തിന്റെയോ ജാതിയുടെയോ കൊടിയുടെ നിറമോ വേലിക്കെട്ട് തീര്‍ത്തില്ല. സഹായം തേടി അദ്ദേഹത്തെ തേടിയെത്തിയ ആരെയും വെറും കൈയോടെ മടക്കി അയച്ചിരുന്നില്ല. പ്രതിസന്ധികളില്‍ ഉഴറുന്ന നേരത്ത് മോയിന്‍ കുട്ടി സാഹിബിനെ സമീപിക്കാമെന്ന് ജനങ്ങള്‍ ആശ്വസിച്ചിരുന്നത് അദ്ദേഹത്തിനു ലഭിച്ച ജനസ്വീകാര്യതയുടെ തെളിവാണ്.


താനുമായി ബന്ധപ്പെടുന്നവരുടെ മനസില്‍ ആശ്വാസം പകരുന്ന സ്വതസിദ്ധമായ ശൈലി അദ്ദേഹത്തിന്റെ വലിയ ഗുണമായി എടുത്തുപറയാം. വ്യക്തിത്വത്തിന്റെ സൂക്ഷ്മമായ അളവുകോലുകളിലൊന്നാണല്ലോ സംസാരം. വാക്കിന്റെ വില അറിയുമ്പോള്‍ അളന്നുമുറിച്ചു മാത്രം അതുപയോഗിക്കുന്ന അവസ്ഥ വരും. നല്ലവാക്കുകളുടെ തോഴനായിരുന്നു മോയിന്‍കുട്ടി സാഹിബ്. നല്ല സംസാരമെന്ന ഒറ്റക്കാരണത്താല്‍ അല്ലാഹുവിങ്കല്‍ ഒരാള്‍ക്ക് ഉന്നതസ്ഥാനം കൈവരുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. വിമര്‍ശനങ്ങളെ പോലും സന്തോഷത്തോടെ കേട്ടിരിക്കാന്‍ അദ്ദേഹം സന്മനസ് കാണിച്ചിരുന്നു. തോളില്‍ തട്ടി പറയുന്ന അഭിനന്ദനത്തിന്റെ ഒരു കൊച്ചുവാക്കു മതിയാകും മറ്റൊരാളുടെ മനസില്‍ എന്നെന്നും പൂത്തുനില്‍ക്കാന്‍. പുഞ്ചിരിയോടെ പറയുന്ന വാക്കുകള്‍ മറന്നുപോയാലും, അദ്ദേഹത്തിന്റെ ആ പുഞ്ചിരി മായാതെ ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും.
പ്രശ്‌നങ്ങളുടെ ഊരാക്കുടുക്കുകള്‍ ലളിതമായി കെട്ടഴിക്കുന്നതില്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യം അപാരമായിരുന്നു. വ്യക്തിപരമായും കുടുംബപരമായും ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ രമ്യമായി ഇരുകൂട്ടര്‍ക്കും തൃപ്തികരമായ രീതിയില്‍ മധ്യസ്ഥംവഹിക്കുന്ന വലിയ മാതൃകയാണ് ബാക്കിവച്ചത്. രണ്ടു പേര്‍ക്കിടയില്‍ രഞ്ജിപ്പും യോജിപ്പും ഉണ്ടാക്കല്‍ പുണ്യപൂര്‍ണമായ കാര്യമാണെന്നാണ് ഇസ്‌ലാമിക അധ്യാപനം. ജാതി, മത ഭേദമന്യേ നീതി യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. എല്ലാവരോടും സമഭാവന കൈക്കൊണ്ടു. നബി(സ) പറയുന്നു:'സൂര്യനുദിക്കുന്ന ഓരോ ദിവസവും രണ്ടാളുകള്‍ക്കിടയില്‍ നീതി പുലര്‍ത്തല്‍ ധര്‍മമാണ്. ഒരാളെ തന്റെ വാഹനത്തിലേറാനോ, യാത്രക്കാവശ്യമായ സാധനങ്ങള്‍ അതിന്മേല്‍ കയറ്റിവയ്ക്കാനോ നീ സഹായിക്കലും ധര്‍മമാണ്. നല്ല വാക്ക് പറയലും ധര്‍മമാണ്. നിസ്‌കാരത്തിന് നടന്നുപോകുന്നതും ധര്‍മമാണ്. വഴിയിലുള്ള ഉപദ്രവം നീക്കലും ധര്‍മമാണ്''(ബുഖാരി, മുസ്‌ലിം).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  9 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago