ക്വാറന്റൈൻ: സംസ്ഥാന സർക്കാർ നടപടി പ്രവാസികളെ ദ്രോഹിക്കുന്നത്
റിയാദ്: കൊവിഡ് പരിശോധന കഴിഞ്ഞു നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വിദേശത്തുനിന്നും ഇന്ത്യയിലെത്തുന്ന പ്രവാസികൾ ക്വാറന്റൈനിൽ കഴിയേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാറിന്റെ തീരുമാനം പ്രവാസി സമൂഹത്തെ ദ്രോഹിക്കുന്നതാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മിറ്റി കുറ്റപ്പെടുത്തി. വളരെ അടിയന്തിര ആവശ്യങ്ങൾക്കോ കുടുംബത്തോടൊപ്പം ചെറിയ അവധികൾ ചിലഴിക്കുന്നതിനോ മാത്രമാണ് പ്രവാസികളിൽ മിക്കവരും ഇപ്പോൾ യാത്ര ചെയ്യുന്നത്.
കൊവിഡ് നെഗറ്റീവ് സാക്ഷ്യപ്പെടുത്തിയവർക്കു പോലും നിർബന്ധിത ക്വാറന്റൈൻ അടിച്ചേൽപ്പിക്കുന്നത് നീതീകരിക്കാനാവില്ല. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് അന്താരാഷ്‌ട്ര വിമാന സർവീസുകൾ നിലവിൽ നടത്തുന്നത്. അത് കൊണ്ടുതന്നെ യാത്രയുടെ 72 മണിക്കൂർ മുൻപുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിഗണിച്ചു കൊണ്ട് ക്വാറന്റൈൻ ഒഴിവാക്കാമെന്നുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം നടപ്പിലാക്കാൻ സംസ്ഥാനസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സോഷ്യൽ ഫോറം, റിയാദ് കേരള സ്‌റ്റേറ്റ് പ്രസിഡൻ്റ് നൂറുദ്ദീൻ തിരൂർ, ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."