HOME
DETAILS
MAL
ജില്ലാ ആംഡ് റിസര്‍വിലെ സ്ഥാനക്കയറ്റം അട്ടിമറിക്കാന്‍ ശ്രമമെന്ന്
backup
November 10 2020 | 00:11 AM
തിരുവനന്തപുരം: പൊലിസ് വകുപ്പിന്റെ നിഷേധാത്മക നിലപാട് ജില്ലാ ആംഡ് റിസര്‍വിലെ സ്ഥാനക്കയറ്റ സാധ്യതകള്‍ക്ക് തിരിച്ചടിയാകുന്നു.
കോടതിയില്‍ നിന്ന് സ്ഥാനക്കയറ്റത്തിന് അനുകൂല വിധിയുണ്ടായവരുടെ കാര്യത്തില്‍ പോലും വിധിക്കെതിരേ അപ്പീല്‍ പോയി പാര പണിയുന്ന നിലപാടാണ് വകുപ്പ് സ്വീകരിച്ചതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ജില്ലാ ആംഡ് റിസര്‍വിലെ സ്ഥാനക്കയറ്റം യഥാവിധി നടപ്പിലാക്കാതെയും സര്‍വിസ് ചട്ടങ്ങളില്‍ പറയാത്ത തരത്തില്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടും നിരവധി കേസുകളാണ് ഇപ്പോള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് മുന്പിലുള്ളത്. സംസ്ഥാനത്തെ 17 പൊലിസ് ജില്ലകളിലായി ഇത്തരത്തില്‍ അഞ്ഞൂറിലധികം സ്ഥാനക്കയറ്റ സാധ്യതകളാണ് മുടങ്ങിക്കിടക്കുന്നത്. പൊലിസ് സംഘടനകള്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."