സമ്പൂര്‍ണ എപ്ലസ് അനുമോദനം
മണ്ണാര്‍ക്കാട്: തച്ചമ്പാറ സര്‍വീസ് സഹകരണ ബാങ്ക് പരിധിയിലെ താമസിച്ചുവരുന്ന വിദ്യാര്‍ഥികളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, എന്‍ട്രന്‍സ് പരീക്ഷകളില്‍ എപ്ലസ് നേടി മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. അര്‍ഹരായവര്‍ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടൊ സഹിതം 26ന് മുമ്പായി ബാങ്ക് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഫോണ്‍: 9446 727525.
മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും അനുമോദിക്കുന്നു. ഫോണ്‍: 9447 630167, 9048 937134.
പാലക്കാട്: കേരള പ്രിന്റേഴ്‌സ് ഫോറം പാലക്കാട് ജില്ലാ കമ്മിറ്റിയും ജെ.സി.ഐ പാലക്കാട് ചാപ്റ്ററും സംയുക്തമായി എസ്.എസ്.എല്‍.സി, പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ആദരിക്കും. ചടങ്ങില്‍ ഒറ്റപ്പാലം സബ്കലക്ടര്‍ പി.ബി നൂഹ് മുഖ്യാതിഥിയായിരിക്കും. മെയ് 23 ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുമായി പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലേക്ക് നേരിട്ടെത്തണമെന്നു സംഘാടകര്‍ അറിയിച്ചു. ംംം.സലൃമഹമുൃശിലേൃളെീൃൗാ.രീാ എന്ന വെബ്‌സൈറ്റ് വഴി പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് 9387200603 (പാലക്കാട്), 7034111131(പട്ടാമ്പി), 9020 922 922(മണ്ണാര്‍ക്കാട്), 9061054483 (നെന്മാറ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."