ലൈസന്‍സ് ഇല്ലാത്ത പാലപ്പിള്ളി ഹാരിസണ്‍ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു
പുതുക്കാട്: 2016ല്‍ പാട്ടക്കരാര്‍ തീര്‍ന്ന ഹാരിസണ്‍ കമ്പനിയുടെ പാലപ്പിള്ളി മുപ്ലി ഫാക്ടറിയുടെ പ്രവര്‍ത്തനമാണ് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കാതായതോടെ നിലച്ചു. ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ കമ്പനിക്ക് സമര്‍പ്പിക്കാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ തടസം. ഉടമസ്ഥാവകാശരേഖയും പാട്ടക്കരാറും ഇല്ലാത്തത് കമ്പനിക്ക് തിരിച്ചടിയായിരിക്കുകയാണ്. ലൈസന്‍സ് പുതുക്കി നല്കുന്നതിനാവശ്യായ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ മെഡിക്കല്‍ ബോര്‍ഡ്, ഫയര്‍ ആന്‍ഡ് റെസ്ക്യു എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് കമ്പനിക്ക് കരാര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാതെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടന്നാണ് പഞ്ചായത്തിന് ലഭിച്ച സര്‍ക്കാര്‍ നിര്‍ദേശം.
നിരവധി തോട്ടം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സഹചര്യമുള്ളതിനാല് കമ്പനിക്ക് എന്‍.ഒ.സി നല്കാന് പഞ്ചായത്ത് ഗവ. പ്ലീഡറോട് നിയമോദേശം തേടിയിരുന്നു. എന്നാല്‍ നിയമാനുസൃതമായ രേഖകള്‍ സമര്‍പ്പിക്കാതെ ലൈസന്‍സ് നല്‍കരുതെന്നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച മറുപടി.
കമ്പനിയുടെ പ്രവര്‍ത്തനത്തിന് ലൈസന്‍സ് പുതുക്കിനല്കാത്ത സാഹചര്യത്തില്‍ തോട്ടംതൊഴിലാളികള്‍ ബുധനാഴ്ച പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്താനിരിക്കെയാണ് വിശദീകരണവുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."