കോട്ടയം ജില്ലാ പഞ്ചായത്ത്: കോണ്‍ഗ്രസ് 13 സീറ്റില്‍; ജോസഫിന് ഒന്‍പത്
കോട്ടയം: ജില്ലാ പഞ്ചായത്തില്‍ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ധാരണയായി. ആകെയുള്ള 22 സീറ്റില്‍ കോണ്‍ഗ്രസ് -13 സീറ്റുകളിലും കേരള കോണ്‍ഗ്രസ് - 9 സീറ്റുകളിലും മത്സരിക്കും. ഒരു സീറ്റില്‍ മുസ്ലീം ലീഗ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ലീഗുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് എം.എല്‍.എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ് എന്നിവര്‍ പറഞ്ഞു.
വൈക്കം, വെള്ളൂര്‍, കുറവിലങ്ങാട് ,ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കങ്ങഴ, തൃക്കോടിത്താനം, കിടങ്ങൂര്‍, അതിരമ്പുഴ ഡിവിഷനുകളില്‍ ജോസഫ് വിഭാഗം മത്സരിക്കും. രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുമെന്ന് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ തവണ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും 11 വീതം സീറ്റുകളിലാണ് മത്സരിച്ചത്.കഴിഞ്ഞ തവണ ലഭിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ നിലപാട്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും പി.ജെ ജോസഫും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസിന് ഒന്‍പത് സീറ്റ് നല്കാന് തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിലെ സീറ്റ് വിഭജനം നിയോജക മണ്ഡലം അടിസ്ഥാനത്തിലും പഞ്ചായത്തുകളിലെ സീറ്റ് വിഭജനം അതാത് പഞ്ചായത്ത് അടിസ്ഥാനത്തിലും പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."