ഓസീസിനെ വിറപ്പിക്കാന്‍ കടുവകള്‍
ലണ്ട@ന്: അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത ബംഗ്ല കടുവകള്‍ കംഗാരുക്കളെ വിരട്ടിയോടിക്കാന്‍ ഇന്ന് ഇറങ്ങുന്നു. വിന്‍ഡീസിനെതിരേയുള്ള ജയത്തോടെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്ക്കുന്ന ബംഗ്ലാദേശ് ഓസീസിനെ തകര്‍ക്കുമെന്ന വിശ്വാസത്തിലാണ്.
ഏതു ടീമിനോടും കിടപിടിക്കുന്ന താരങ്ങളും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും കാഴ്ചവയ്ക്കുന്ന ബംഗ്ലാദേശ് ലോകകപ്പില്‍ ഇത് വരെ രണ്ട് ജയം സ്വന്തമാക്കി. അഞ്ച് മത്സരങ്ങളില്‍ നിന്ന് 5 പോയിന്റുമായി ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശുള്ളത്. ആസ്ത്രേലിയയാകട്ടെ നാല് ജയവും ഒരു തോല്‍വിയുമായി അഞ്ച് മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുമായി ര@ണ്ടാം സ്ഥാനത്തും നില്ക്കുന്നു.
സൂപ്പര്‍ താരം ഷാക്കിബുല്‍ ഹസന്റെ സൂപ്പര്‍ ഇന്നിങ്സിന്റെ കരുത്തിലായിരുന്നു ബംഗ്ലാദേശ് വിന്‍ഡീസിനെ തകര്‍ത്തത്. മഷ്റഫെ മുര്‍തസ, ലിറ്റില്‍ ദാസ് എന്നിവരുടെ ഫോമും ബംഗ്ലാദേശിന് ശക്തി പകരും. രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരേ തോല്‍വി വഴങ്ങിയെങ്കിലും തെറ്റുകള്‍ തിരുത്തി ഓസീസ് ശക്തമായി തിരിച്ച് വന്നിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ ഇന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കാം. സെമിയിലേക്ക് അടുക്കുന്ന ആസ്ത്രേലിയ ബംഗ്ലാദേശിനെ അനായാസം തകര്‍ക്കാമെന്ന വിശ്വസവും വച്ചു പുലര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."