ഇഷ്ടികക്കളങ്ങളില്‍ എസ്.പിയുടെ റൈഡ്
കൊല്ലങ്കോട്: എലവഞ്ചേരിയിലെ അനധികൃത ഇഷ്ടികക്കളങ്ങള്‍ക്കെതിരേ എസ്.പി റൈഡ് നടത്തി. നടപടിയെടുക്കാതെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. എലവഞ്ചേരി പഞ്ചായത്തില്‍ ഉള്‍പെടുന്ന പറശ്ശേരി, കയറ്റങ്കാട്, തോണിപാറ, ഊമനടി എന്നിവിടങ്ങളിലാണ് ബുധന്‍ രാവിലെ ആറരയോടെ ജില്ലാ പൊലിസ് സൂപ്രണ്ട് പ്രതീഷ്‌കുമാര്‍, സ്‌പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പി മുരളീധരന്‍ എന്നിവരുള്‍പെടുന്ന സംഘം റൈഡ് നടത്തിയത്.
രേഖകളൊന്നുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ആറ് ഇഷ്ടികക്കളങ്ങളിലുള്ള നാല് ലക്ഷത്തോളം വരുന്ന ഇഷ്ടികകളും ഇഷ്ടികകള്‍ കയറ്റിനില്‍ക്കുന്ന നാല് ടിപ്പറുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത് ഇഷ്ടികകളെയും വാഹനങ്ങളെയും ആര്‍.ഡി.ഒവിനു കൈമാറുമെന്നും അടിയന്തിരമായി നടപടിയെടുക്കുവാന്‍ ആവശ്യപെടുമെന്നും റൈഡ് നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എലവഞ്ചേരിയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇഷ്ടികനിര്‍മാണത്തിനെതിരേ പഞ്ചായത്ത് സ്റ്റോപ്പ് നോട്ടീസ് നല്‍കിയും റവന്യൂ അധികൃതര്‍ നിര്‍ത്തിവെക്കുവാന്‍ ഉത്തരവിട്ടും കൂസലില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇഷ്ടികക്കളങ്ങളിലാണ് എസ്.പി നേരിട്ടെത്തി റൈഡുകള്‍ക്ക് നേതൃത്വം നല്‍കിയത്.
ഇഷ്ടികക്കളങ്ങളില്‍നിന്ന് പൊലിസ് പിടിച്ചുകൊണ്ടുവന്ന തൊഴിലാളികളെ വിട്ടക്കണമെന്നാവശ്യപെട്ടുകൊണ്ട് മറ്റുതൊളിലാളികള്‍ പൊലിസ് സ്‌റ്റേഷനില്‍ തടിച്ചുകൂടിയത് പ്രതിഷേധത്തിനു കാരണമായി. കെ. ബാബു എം.എല്‍.എ സ്റ്റേഷനിലെത്തി തൊഴിലാളികളെ വിട്ടയക്കണമെന്നും അംഗീകാരമുള്ള ഇഷ്ടികക്കളങ്ങളെ പ്രവര്‍ത്തിപ്പിക്കണമെന്നും അംഗീകാരമില്ലാത്തവക്കെതിരേയുള്ള നടപടികള്‍ക്ക് എതിരല്ലെന്നും അറിയിച്ചതോടെയാണ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ തൊഴിലാളികള്‍ പിന്മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."