HOME
DETAILS

പിടിച്ചെടുത്ത ഇഷ്ടികകള്‍ കാണാതായി; നിയമനടപടിയെന്ന് ജില്ലാ പൊലിസ് മേധാവി

  
backup
May 17 2017 | 21:05 PM

%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%87%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d



എലവഞ്ചേരി: ജില്ലാ കലക്ടര്‍ എലവഞ്ചേരിയില്‍നിന്ന് പിടിച്ചെടുത്ത് ഒന്‍പത് ലക്ഷത്തിലധികം ഇഷ്ടികകള്‍ കാണാതായതിനെതിരേ നിയമനടപടി ശക്തമാക്കുമന്ന് പൊലിസ് മുന്നറിയിപ്പു നല്‍കി. 2016 ജൂണ്‍ പത്തിന് ജില്ലാ കലക്ടര്‍ മേരികുട്ടിയും റവന്യൂ ഉദ്യോഗസ്ഥരും എലവഞ്ചേരി പഞ്ചായത്തിലെ തെന്മലയോര പ്രദേശങ്ങളില്‍ നടത്തിയ റൈഡില്‍ ഒന്‍പത് ലക്ഷം ഇഷ്ടിക കണ്ടുകെട്ടിയിരുന്നു. ഇവയെ നിര്‍മിതികേന്ദ്രക്ക് കൈമാറിയെങ്കിലും നിര്‍മിതികേന്ദ്രയിലെ ഉദ്യോഗസ്ഥര്‍ ഇഷ്ടികകളെ എടുക്കാനെത്തിയപ്പോള്‍ തൊഴിലാളികള്‍ കയറ്റി നല്‍കിയില്ല. എടുക്കാതായ ഇഷ്ടികകളില്‍ പകുതിയിലധികവും മോഷ്ടിക്കപെട്ടതായി എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ ഇഷ്ടികക്കളങ്ങളിലെ റൈഡില്‍ കണ്ടെത്തിയതായി പൊലിസ് പറഞ്ഞു. കലക്ടര്‍ കണ്ടുകെട്ടിയ ഇഷ്ടികകളെ മോഷ്ടിച്ച് വിറ്റതിന് കര്‍ശന നടപടിയെടുക്കാന്‍ ജില്ലാകലക്ടറോട്ആവശ്യപെടുമെന്നും കണ്ടുകെട്ടിയ ഇഷ്ടികയും നിലവിലെ ഇഷ്ടികയും കണക്കെടുത്തതിനു ശേഷം നടപടി വൈകാതെ ഉണ്ടാവുമെന്ന് ജില്ല സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈ.എസ്.പി മുരളീധരന്‍ പറഞ്ഞു.
ഒരുരേഖയുമില്ലാതെ ഇഷ്ടികകള്‍ നിര്‍മിക്കുകയും അയല്‍ജില്ലകളിലേക്ക് കടത്തുകയും ചെയ്യുന്നപ്രവര്‍ത്തനത്തിനെതിരേ ജില്ലാ കലക്ടര്‍റുടെ നേൃത്വത്തിലുള്ള റൈഡുകള്‍ തുടര്‍ന്നും ഇല്ലാതായതാണ് അനധികൃത ഇഷ്ടികക്കളങ്ങള്‍ ഒരുവര്‍ഷത്തിനിടെ വീണ്ടും വര്‍ധിക്കാന്‍ കാരണമായതെന്ന് എലവഞ്ചേരിയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.  
കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പഞ്ചായത്തുകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അനധികൃത ഇഷ്ടികക്കളങ്ങള്‍ക്കെതിരേ നടപടിശക്തമാക്കുവാന്‍ ജില്ലാ കലക്ടറും എസ്.പിയും നടപടി ശക്തമാക്കണമെന്നും നിര്‍മാണ മേഖല സ്തംഭിക്കാതിരിക്കാന്‍ അംഗീകൃത പ്രദേശങ്ങളില്‍ ഇഷ്ടിക നിര്‍മാണം പരിസ്ഥിതിക്ക് ദോഷം വരുത്താത്തതരത്തില്‍ ചെറുകിട ഇഷ്ടികനിര്‍മാണങ്ങള്‍ക്ക് അനുവാദം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago