HOME
DETAILS
MAL
അഫ്ഗാനില്‍ ടി.വി സ്റ്റേഷനു നേരെ ഭീകരാക്രമണം: 10 മരണം
backup
May 17 2017 | 21:05 PM
ജലാലാബാദ്: അഫ്ഗാനിലെ ഔദ്യോഗിക ടി.വി സ്റ്റേഷനു നേരെ ഭീകരാക്രമണം. കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. കിഴക്കന്‍ അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥനും മൂന്നു അക്രമികളും ഉള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
രണ്ടു പേര് സ്വയം പൊട്ടിത്തെറിച്ചുവെന്നും ഒരാള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തുവെന്നും പൊലിസ് പറഞ്ഞു. ഇയാളെ സൈന്യം പിന്നീട് വെടിവച്ചു കൊന്നു.
ജലാലാബാദ് പ്രവശ്യയുടെ ചുമതലയലുള്ള ഗവര്‍ണറുടെ ഓഫിസ് വളപ്പിനു സമീപത്തുള്ള ആര്.ടി.എ ടെലിവിഷന്‍ സ്റ്റേഷനിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ജീവനക്കാരെ ബന്ദികളാക്കിയായിരുന്നു ആക്രമണം. പാക് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് ഐ.എസ് ക്യാംപിനു നേരെ യു.എസ് ആക്രമണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."