HOME
DETAILS

തുടര്‍ നീക്കങ്ങളുമായി ബൈഡന്‍

  
backup
November 10 2020 | 00:11 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b5%88

 

വാഷിങ്ടണ്‍: തോല്‍വി സമ്മതിക്കാന്‍ ട്രംപ് ക്യാംപ് തയാറായിട്ടില്ലെങ്കിലും അധികാരമുറപ്പിച്ചതോടെ തുടര്‍നീക്കങ്ങള്‍ സജീവമാക്കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇതിന്റെ ആദ്യ പടിയായി നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചേര്‍ന്ന് പുതിയ വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും തുറന്നു.
പുതിയ 12 അംഗ കൊവിഡ് പ്രതിരോധ സംഘത്തിനും ബൈഡന്‍ രൂപംനല്‍കി. ജനുവരിയില്‍ അധികാരമേല്‍ക്കുന്നതിനു മുമ്പ് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് ബൈഡന്‍.
അതേസമയം അധികാരകൈമാറ്റത്തിന് സഹകരിക്കില്ലെന്ന് നിലപാടിലാണ് ട്രംപ് പക്ഷം. മുഴുവന്‍ വോട്ടും എണ്ണിക്കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ബൈഡന്റെ വിജയം അംഗീകരിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിയെ നേരിടല്‍, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക, വംശീയ അനീതി അവസാനിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നിലപാടെടുക്കുക എന്നിവയില്‍ അധികാരമേറ്റ ഒന്നാംദിവസം തന്നെ നടപടിയെടുക്കുമെന്ന് ബില്‍ഡ്ബാക്‌ബെറ്റര്‍ഡോട്ട്‌കോം എന്ന പുതിയ വെബ്‌സൈറ്റിലൂടെ ബൈഡന്‍ വ്യക്തമാക്കി.
അടുത്ത 73 ദിവസം പുതിയ ഭരണത്തിന്റെ അടിത്തറ സൃഷ്ടിക്കലാണെന്ന് പുതിയ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബൈഡനും കമല ഹാരിസും പ്രഖ്യാപിച്ചു. ആരോഗ്യം, സുരക്ഷ, സമൂഹത്തിന്റെ പൊതു സ്വഭാവം എന്നിവയില്‍ ഊന്നിക്കൊണ്ടാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍. ട്രംപ് ഭരണകൂടം കൊവിഡ് പ്രതിരോധത്തില്‍ വന്‍ വീഴ്ചകള്‍ വരുത്തിയ പശ്ചാത്തലത്തിലാണ് പുതിയൊരു ടീമിനെ ബൈഡന്‍ രൂപീകരിച്ചത്.


ട്രംപിന്റെ നയങ്ങള്‍ തിരുത്തും
വാഷിങ്ടണ്‍: ട്രംപിന്റെ വിവാദ നയങ്ങള്‍ അധികാരമേറ്റയുടന്‍ ബൈഡന്‍ ഭരണകൂടം തിരുത്തുമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കും. യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ഇതിന് ആവശ്യമില്ല. അവ താഴെ:
1. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ യു.എസ് വീണ്ടും ചേരും. കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്ക ഔദ്യോഗികമായി ഇതില്‍ നിന്ന് പിന്മാറിയത്.
2. ലോകാരോഗ്യ സംഘടനയില്‍ യു.എസ് വീണ്ടും അംഗമാവും. ഡബ്ല്യു.എച്ച്.ഒ ചൈനയുടെ പക്ഷം ചേരുകയാണെന്ന് ആരോപിച്ചാണ് സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ യു.എസ് പിന്മാറിയത്.
3. ഏഴു രാജ്യങ്ങളിലെ (കൂടുതലും മുസ്‌ലിം രാജ്യങ്ങള്‍) പൗരന്മാര്‍ക്ക് യു.എസിലേക്കുള്ള യാത്രാനിരോധനം അവസാനിപ്പിക്കും.
4. കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago