ട്രംപ് തോല്‍വി സമ്മതിക്കണമെന്ന് മെലാനിയ
വാഷിങ്ടണ്‍: തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കണമെന്ന് ട്രംപിനോട് പത്നി മെലാനിയ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ട്രംപ് ക്യാംപിലെ വേറെ പ്രമുഖരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മെലാനിയയുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം മെലാനിയ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരെദ് കുഷ്നറും ട്രംപിനോട് തോല്‍വി അംഗീകരിക്കാന്‍ ഉപദേശിച്ചിരുന്നു.
അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ട്രംപുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ മെലാനിയ തയാറെടുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബ്രിട്ടിഷ് ടാബ്ലോയിഡ് ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപ് അധികാരം വിട്ടൊഴിയുന്നതിനായി മെലാനിയ കാത്തിരിക്കുന്നതെന്നും ന്യൂമാന്‍ പറഞ്ഞു. 2017ല്‍ ട്രംപുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെച്ചയാളാണ് ന്യൂമാന്‍.2005ലാണ് മുന്‍ സ്ലോവേനിയന്‍ മോഡലായ മെലാനിയയെ ട്രംപ് വിവാഹം ചെയ്യുന്നത്. ഇവരുടെ മകനാണ് ബാരന് ട്രംപ്. ട്രംപിന്റെ എല്ലാ പ്രസംഗ വേദിയിലും നിറസാന്നിധ്യമായ മെലാനിയയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണാതിരുന്നത് സംശയമുണര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."